1 GBP = 113.59
breaking news

യു.എസിൽ മൂന്ന് ഫലസ്തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

യു.എസിൽ മൂന്ന് ഫലസ്തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

വാഷിങ്ടൻ: യു.എസിൽ മൂന്ന് ഫലസ്തീനിയൻ വിദ്യാർഥികൾക്ക് വെടിയേറ്റു. ശനിയാഴ്ച വൈകീട്ട് ബെർലിങ്ടണിലെ വെർമോണ്ട് യൂനിവേഴ്സിറ്റി കാമ്പസിന് സമീപമായിരുന്നു സംഭവം. ഹിഷാം അവർതാനി, കിന്നാൻ അബ്ദുൽ ഹമീദ്, തഹ്സീൻ അഹ്മദ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. വിദ്യാർഥികൾ തെരുവിലൂടെ നടക്കുമ്പോൾ വെടിവെച്ച ശേഷം അക്രമി കടന്നുകളയുകയായിരുന്നു. വെടിയേറ്റ രണ്ടുപേർ ഗുരുതരാവസ്ഥയിൽ ഐ.സിയുവിലാണെന്നാണ് റിപ്പോർട്ട്. ഒരാളുടെ നില സാരമുള്ളതല്ല. ഇതിൽ രണ്ടുപേർ യു.എസ് പൗരത്വം ഉള്ളവരും മറ്റൊരാൾ നിയമപരമായ താമസക്കാരനുമാണ്.

സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ബർലിങ്ടൻ പൊലീസ് തയാറായില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വംശീയതയാണ് ആക്രമണത്തിന് കാരണമെന്ന് അമേരിക്കൻ അറബ് ആന്റി ഡിസ്ക്രിമിനേഷൻ കമ്മിറ്റി (എ.ഡി.സി) ആരോപിച്ചു. കൊല്ലപ്പെട്ട മൂന്നുപേരും കഫിയ ധരിക്കുന്നവരും അറബി സംസാരിക്കുന്നവരുമാണ്. ഇവർക്കു നേരെ ആക്രോശിച്ച അക്രമി ഉടൻ വെടിയുതിര്‍ക്കുകയായിരുന്നെന്ന് എ.ഡി.സി ഡയറക്ടർ ആബിദ് അയ്യൂബ് പ്രസ്താവനയിൽ പറഞ്ഞു.

ആഴ്ചകൾക്ക് മുമ്പ് യു.എസിലെ ഇല്ലിനോയിസിൽ ആറ് വയസ്സുകാരനായ ഫലസ്തീൻ ബാലൻ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. 26 തവണ കുത്തിയാണ് അക്രമി കുട്ടിയെ കൊലപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more