1 GBP = 113.63
breaking news

സിറിയയിൽ വ്യോമാക്രമണം നടത്തിയെന്ന് യു.എസ്

സിറിയയിൽ വ്യോമാക്രമണം നടത്തിയെന്ന് യു.എസ്

അലപ്പോ: കിഴക്കൻ സിറിയയിൽ വ്യോമാക്രമണം നടത്തി യു.എസ്. ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡി​നെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പെന്റഗൺ അറിയിച്ചു. ഇറാഖിലും സിറിയയിലും യു.എസ് സേനക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടി നൽകിയതാണെന്നും പെന്റഗൺ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ നാലരയോടെയാണ് ആക്രമണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിറിയൻ നഗരമായ അബുകമലിന് സമീപമാണ് ആക്രമണമുണ്ടായത്. ഇസ്‍ലാമിക് റെവലൂഷണറി ഗാർഡിന്റെ ആയുധപ്പുരകളാണ് യു.എസ് ലക്ഷ്യമിട്ടത്. എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

കൃത്യതയോടെയുളള പ്രതിരോധമാണ് നടത്തിയതെന്നും ഇറാഖിലും സിറിയയിലും യു.എസ് സേനക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ അറിയിച്ചു. ഒക്ടോബർ 17 മുതൽ ഇറാൻ തങ്ങളുടെ സൈന്യത്തിന് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണെന്നാണ് യു.എസിന്റെ ആരോപണം.

ഇറാന്റെ ആക്രമണം തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും യു.എസ് അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടത്.

അതിനിടെ ഗ​സ്സ​യി​ലെ മ​ര​ണം 7000 ക​വി​ഞ്ഞ​താ​യും ഇതിൽ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ കു​ട്ടി​ക​ളാ​ണെ​ന്നും ഫ​ല​സ്തീ​ൻ ആ​​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ താ​മ​സ​യോ​ഗ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ 45 ശ​ത​മാ​ന​വും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. 219 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. 14 ല​ക്ഷം പേരാണ് അ​ഭ​യാ​ർ​ഥി​ക​ളാ​യത്. ഇതുവരെ 101 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ 24 ആ​​ശു​പ​ത്രി​ക​ൾ ഒ​ഴി​പ്പി​ച്ചിരിക്കുകയാണ്. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ 250 വ്യോ​മാ​ക്ര​മ​ണങ്ങളാണ് ന​ട​ത്തിയത്. ഖാ​ൻ യൂ​നു​സി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more