യു.കെ യിൽ United Kingdom Malayalee Social Workers (UKMSW) ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിനാചാരണം മാർച്ച് 25, ശനിയാഴ്ച്ച ആചരിക്കപ്പെടുന്നു.
Mar 20, 2023
ആഗോളതലത്തിൽ സാമൂഹിക പ്രവർത്തകർ ഒന്നിച്ചുചേർന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്നിക്കുന്നതിനുവേണ്ടി International Federation of Social Workers (IFSW) എല്ലാ വർഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുൻ നിർത്തി മാർച്ച് മാസത്തിൽ ലോക സോഷ്യൽ വർക്ക് ദിനം ആചരിക്കുന്നു. ഈ വർഷം മാർച്ച് 21-ാം തീയതി ആണ്ലോക സോഷ്യൽ വർക്ക് ദിനമായി ആചരിക്കപ്പെടുക. “Respecting Diversity Through Joint Social Action” എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ പരിപാടികൾ IFSW ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ കാര്യ പരിപാടികൾ 2023 മാർച്ച് മാസം 25-ാം തീയതി ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള സോഷ്യൽ വർക്കിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ഈ വർഷത്തെ പ്രമേയത്തിനനുസരിച്ചു വിഷയാവതരണം നടത്തുകയും സന്ദേശങ്ങൾ നൽകുകയും, ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും. ഈ വർഷത്തെ ആശയത്തിന്മേൽ UKMSW ഫോറത്തിന്റെ പരിപാടികൾ ഉദ്ദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്, Prof. P. K . Shajahan (Dean, Academic affairs, TISS Mumbai campus) ആണ്. തുടർന്ന് ബഹുമാന്യനായ ഇന്ത്യൻ പാർലിമെന്റ് അംഗം Dr. Sashi Tharoor (MP), Ms Isabelle Trowler (Chief Social Worker, Children and Families) എന്നിവരുടെ ലോക സോഷ്യൽ വർക്ക് ദിന സന്ദേശവും ഉണ്ടായിരിക്കുന്നതാണ്.
ഇന്നത്തെ സാഹചര്യത്തിൽ ഈ വർഷത്തെ പ്രമേയം സോഷ്യൽ വർക്കിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ തലമുറയ്ക്കും വരും തലമുറയ്ക്കും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് UKMSW ഫോറം കാണുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക പരിവർത്തനത്തിലേക്ക് നയിക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ വ്യത്യസ്ത കമ്മ്യൂണിറ്റികൾക്ക് എങ്ങനെ നടത്താനാകുമെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാകും ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിനാചരണം. UK യിലുള്ള സോഷ്യൽ വർക്കേഴ്സിൽ പലരും തങ്ങളുടെ മേഖലകളിൽ പലതരത്തിലുള്ള വിവേചനങ്ങൾ നേരിട്ടിട്ടുള്ളവരും അനുഭവങ്ങൾ പങ്കിടുന്നവരുമാണ്. അതുകൊണ്ടു തന്നെ ഈ വർഷത്തെ IFSW മുന്നോട്ടുവച്ചിട്ടുള്ള വിഷയം വളരെയധികം കാലീകപ്രസക്തമായ ഒന്നാണ്.
2014-ൽ സ്ഥാപിതമായ UKMSW-ഫോറം യു.കെ യിൽ ജോലി ചെയ്യുന്ന മലയാളി സോഷ്യൽ വർക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണൽ ഡെവലപ്പ്മെന്റിനാവശ്യമായ ട്രെയിനിംങ്ങുകളും നടത്തിവരുന്നു. സോഷ്യൽ വർക്ക് മേഖലയിൽ തൊഴിൽ നേടുന്നതിനായി ഉദ്യോഗാർത്ഥികളുടെ റെജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്കും വിവിധ പരിപാടികളിലൂടെ UKMSW ഫോറം സഹായിക്കുന്നുണ്ട്. കൂടാതെ, സാമൂഹിക പ്രവർത്തനത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സമൂഹത്തിൽ നിരാലംബരായവർക്ക് പലതരം ഇടപെടലുകളിലൂടെ സഹായഹസ്തവുമായി UKMSW ഫോറം നിലകൊള്ളുന്നു.
യുകെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ്സ് ഫോറത്തിന്റെ (UKMSW Forum) 2023 – 25 പ്രവർത്തനത്തിനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം ചുമതലയേറ്റ് ഔദ്ദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും മുന്നോട്ടുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകുകയും ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യഘട്ടമെന്നോണം പുതിയ അംഗങ്ങൾക്കുവേണ്ടി ഒരു സെമിനാറും സംഘടിപ്പിക്കുകയുണ്ടായി.
ഈ വർഷത്തെ ലോക സോഷ്യൽ വർക്ക് ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യൽ വർക്കേഴ്സിനെയും വിനയപുരസരം സ്വാഗതം ചെയ്യുന്നു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും online (zoom) വഴിയാണ് നടത്തപ്പെടുക. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
click on malayalam character to switch languages