1 GBP = 113.59
breaking news

ഇപ്‌സ്‌വിച്ച് മലയാളി ടോമി ചാക്കോ ബാംഗ്ലൂരിൽ വച്ച് മരണമടഞ്ഞു

ഇപ്‌സ്‌വിച്ച് മലയാളി ടോമി ചാക്കോ ബാംഗ്ലൂരിൽ വച്ച് മരണമടഞ്ഞു

ഇപ്‌സ്വിച്ച് മലയാളി ടോമി ചാക്കോ (52) ബാംഗ്ലൂരില്‍ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും ഏവരുടെയും പ്രിയങ്കരനുമായ ടോമിയുടെ വിയോഗം ഇപ്‌സ്വിച്ച് മലയാളികളെ മുഴുവൻ ദുഖത്തുലാഴ്ത്തിയിരിക്കുകയാണ്.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബാംഗ്ളൂരില്‍ എത്തിയപ്പോള്‍ ജോലി സ്ഥലത്ത് വച്ച് ടോമിക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദീപാ ടോമിയാണ് ഭാര്യ. മക്കള്‍: മിഷ മരിയ ടോമി, ഇസലിസ് ടോമി, ഐറിന്‍ റോസ് ടോമി. നാട്ടില്‍ തേള്‍പാറ മണമേലില്‍ കുടുംബാംഗമാണ്.

ടോമിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, റീജിയണൽ പ്രസിഡന്റ് ജെയ്‌സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സണ്ണിമോൻ മത്തായി, ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ പ്രസിഡന്റ് ബാബു മത്തായി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ടോമി ചാക്കോയുടെ വിയോഗത്തില്‍ യുക്മ ന്യൂസ് ടീമും ആദരഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more