1 GBP = 113.59
breaking news

ടോണ്ടൻ മലയാളി അസ്സോസിയേഷന് പുതിയ ഭരണ സാരഥ്യം..

ടോണ്ടൻ മലയാളി അസ്സോസിയേഷന് പുതിയ ഭരണ സാരഥ്യം..

സോമർസെറ്റിലെ ചെറുനഗരമായ ടോണ്ടനിൽ പതിനഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന ടോണ്ടൻ മലയാളി അസ്സോസിയേഷന് (TMA) പുതിയ ഭരണസമിതി നിലവിൽ വന്നു.

ജതീഷ് പണിക്കർ പ്രസിഡന്റും, വിനു വി നായർ സെക്രട്ടറിയുമായി ഈ മാസം നടന്ന പൊതുയോഗത്തിൽ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

ടോണ്ടനിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിദ്ധ്യമായി പ്രവർത്തിച്ചു വരുന്ന TMA നിരവധി സാംസ്കാരിക-കലാപ്രവർത്തനങ്ങളും നടത്തി വരുന്നു. നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ കാലയളവിൽ സ്തുത്യർഹമായി ചെയ്യാൻ കഴിഞ്ഞത് എടുത്ത് പറയേണ്ടതാണ്. നൃത്തപരിശീലനം, കായികപരിശീലനങ്ങൾ തുടങ്ങിയവയും TMA-യ്ക്ക് നടത്തുവാൻ സാധിക്കുന്നു.

ജിജി ജോർജ്ജ് (വൈസ് പ്രസിഡന്റ്‌), ബിജു ഇളംതുരുത്തിൽ (ജോയിന്റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രെഷറർ), എന്നിവരെ കൂടാതെ ഡെന്നിസ് വീ ജോസ്, റോജി ജോസഫ്, അജി തോമസ് മാങ്ങാലി, ജയേഷ് നെല്ലൂർ, ദീപക് കുമാർ, സജിൻ ജോർജ്ജ് തോമസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു.

മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാ-സാംസ്കാരിക മേഖലകളിലും നവീന രീതിയിലുള്ള പ്രവർത്തനങ്ങളാണ് പുതിയ ഭരണസമിതി വിഭാവനം ചെയ്യുന്നത്. ഇക്കാലയളവിൽ UK-യിൽ എവിടെയുമെന്നപോലെ ടോണ്ടനിലും, പുതുതായി എത്തിച്ചേർന്നിരിക്കുന്ന നിരവധിയായ മലയാളി കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യ സേവനങ്ങൾ ഉറപ്പുവരുത്തുവാനും പുതിയ നേതൃത്വം തീരുമാനിച്ചിരിക്കുന്നു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more