1 GBP = 113.59
breaking news

ഭാര്യക്കെതിരായ അന്വേഷണ വിവരങ്ങൾ പുറത്ത് വിട്ടു; സുനക്കിന് പാർലമെന്ററി സമിതിയുടെ ശാസന

ഭാര്യക്കെതിരായ അന്വേഷണ വിവരങ്ങൾ പുറത്ത് വിട്ടു; സുനക്കിന് പാർലമെന്ററി സമിതിയുടെ ശാസന

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് ശിശുസംരക്ഷണ സംരംഭത്തിലുള്ള നിക്ഷേപം സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടതിൽ അദ്ദേഹത്തിന് ശാസന. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് വിവരങ്ങൾ പുറത്തുവിട്ടതിന് യുകെ പാർലമെന്ററി സമിതി അദ്ദേഹത്തെ ശാസിച്ചു.

അശ്രദ്ധമൂലം സംഭവിച്ചതാണെങ്കിലും പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് വിലയിരുത്തിയ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി ഓൺ സ്റ്റാൻഡേർഡ്സ് നടപടിയൊന്നും ശുപാർശ ചെയ്യുന്നില്ലെന്നും അറിയിച്ചു. കോറു കിഡ്സ് എന്ന സ്ഥാപനത്തിൽ അക്ഷതയ്ക്കുള്ള നിക്ഷേപ താൽപര്യം സുനക് മറച്ചുവച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.

ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട ജോലിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെടേണ്ട ആറ് ഏജൻസികളിൽ ഒന്നാണ് കോറു കിഡ്സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more