1 GBP = 113.59
breaking news

ബ്രിട്ടനിൽ ഏറ്റവും സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്നത് അക്ഷത മൂർത്തി

ബ്രിട്ടനിൽ ഏറ്റവും സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്നത് അക്ഷത മൂർത്തി

ബ്രിട്ടനിൽ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ പട്ടികയിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി ഒന്നാമത്. ടാറ്റ്ലർ മാഗസിൻ ഈ വർഷം പുറത്തുവിട്ട പട്ടികയിലാണ് അക്ഷത ഇടം നേടിയത്. ഫാഷൻ ഡിസൈനറും ബിസിനസുകാരിയുമാണ് 43കാരിയായ അക്ഷത. നടൻ ബിൽ നൈഗി, ബിയാട്രിസ് രാജകുമാരിയുടെ ഭർത്താവ് എഡ്വർഡോ മാപ്പെല്ലി മോസി എന്നിവരും പട്ടികയിലുണ്ട്.

ഫസ്റ്റ് ലേഡി ഫാബുലസ് എന്നാണ് മാഗസിൻ അക്ഷതയെ വിശേഷിപ്പിച്ചത്. കൂൾ ലുക്കും ഫാഷൻ സ്റ്റൈലുമാണ് അവരെ വേറിട്ടു നിർത്തിയത്.കളർഫുൾ വസ്ത്രങ്ങൾ ധരിക്കാനാണ് അക്ഷതക്ക് ഇഷ്ടം. വ്യത്യസ്ത ഡിസൈനുകളുള്ള ഗൗണും കടുംനിറത്തിലുള്ള പാന്റും ഷർട്ടു​മെല്ലാം അക്ഷത ധരിക്കാറുണ്ട്. 

ആഡംബര വസ്ത്രങ്ങളോടും ബ്രാൻഡുകളോടും പ്രിയമുണ്ട്. ആഡംബര വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന ഋഷി സുനകും അക്ഷതയും പലപ്പോഴും പരിഹാസത്തിന് ഇരയാകാറുമുണ്ട്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളാണ് അക്ഷത. ഈ വർഷം മകളെ സ്കൂളിൽ നിന്ന് കൂട്ടാനായി എത്തിയ അക്ഷത ധരിച്ച സ്ലിപ്പറുകൾ ചർച്ചയായിരുന്നു. ഏതാണ്ട് 60,218 രൂപയായിരുന്നു ചെരിപ്പിന്റെ വില.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more