1 GBP = 113.59
breaking news

ഹേവാർഡ്‌സ് ഹീത്ത് HUM സൗത്ത് ഈസ്റ്റ് റീജിയൻ സ്പോർട്സ് ചാമ്പ്യന്മാർ!!

ഹേവാർഡ്‌സ് ഹീത്ത്  HUM സൗത്ത് ഈസ്റ്റ് റീജിയൻ സ്പോർട്സ് ചാമ്പ്യന്മാർ!!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ് 2019 വിജയകരമായി സമാപിച്ചു. ഇന്നലെ ഹേവാർഡ്‌സ് ഹീത്ത് വൈറ്റ്മാൻസ് റിക്രിയേഷൻ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ട കായിക മാമാങ്കം പങ്കെടുത്തവരുടെ എണ്ണം കൊണ്ടും സംഘടന മികവുകൊണ്ടും വളരെയേറെ ശ്രദ്ധയാകർഷിച്ചു.

യുക്മ നാഷണൽ പ്രസിഡന്റ് ശ്രീ മനോജ് കുമാർ പിള്ള ഔദ്യോഗികമായി ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രസിഡന്റ് ശ്രീ ആന്റണി എബ്രഹാം അധ്യക്ഷനായിരുന്നു. ആതിഥേയരായ ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ നെയ്‌ശ്ശേരി സ്പോർട്സ് മീറ്റിൽ പങ്കെടുക്കാനെത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു. ശ്രീ ബെർവിൻ ബാബു കായിക മേളയിൽ പങ്കെടുത്ത എല്ലാവര്ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


തുടർന്ന് വളെരെ ആവേശകരമായ ട്രാക്ക് & ഫീൽഡ് മത്സരങ്ങൾ ഒന്നിന് പിറകെ ഒന്നായി ചിട്ടയായി നടത്തപ്പെടുകയുണ്ടായി. ചെറിയ ചാറ്റൽ മഴയുണ്ടായതൊഴിച്ചാൽ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേറെ ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായില്ല.


ഏറ്റവും ഒടുവിൽ കായിക പ്രേമികൾ കാത്തിരുന്ന വാശിയേറിയ വടം വലി മത്സരം കാണികളെയും പങ്കെടുത്തവരെയും ഒന്ന്പോലെ ആവേശഭരിതരാക്കി.

 

ഹേവാർഡ്‌സ് ഹീത്ത് യുണൈറ്റഡ്‌ മലയാളീ അസോസിയേഷൻ (HUM) 137 പോയിന്റ് നേടി ഓവറോൾ ചാംപ്യൻഷിപ് എവർ റോളിങ്ങ് ഗോൾഡ് ട്രോഫിക്കു അർഹരായി.

ഡോർസെറ്റ് കേരളം കമ്മ്യൂണിറ്റി (DKC) 70 പോയിന്റുകൾ കരസ്ഥമാക്കി രണ്ടാം സ്ഥാനവും എവർ റോളിങ്ങ് സിൽവർ ട്രോഫിയും സ്വന്തമാക്കി.

വടം വലി മത്സരത്തിൽ ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ (HMA) ഒന്നാം സ്ഥാനവും ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ (DMA) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


പോയിന്റ് നില:

1) ഹേവാർഡ്‌സ് ഹീത്ത് യുണൈറ്റഡ്‌ മലയാളീ അസോസിയേഷൻ (HUM): 137
2) ഡോർസെറ്റ് കേരളം കമ്മ്യൂണിറ്റി (DKC): 70
3) ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ (HMA): 57
4) ആഷ്‌ഫോർഡ് മലയാളീ അസോസിയേഷൻ (AMA): 55
5) വോക്കിങ് മലയാളീ അസോസിയേഷൻ (WMA): 53
6) ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ (DMA): 32
7) മലയാളീ അസോസിയേഷൻ ഓഫ് സൗത്താംപ്ടൺ (MAS): 13

വ്യക്തിഗത ചാംപ്യൻഷിപ് നേടിയവർ:

കുട്ടികൾ (സ്ത്രീ): അലീന സജി (DKC)
കുട്ടികൾ (പുരുഷൻ): അദ്വെയ്ത് നീലകണ്ഠൻ (WMA)

സബ്-ജൂനിയർ (സ്ത്രീ): ഇവാ ഇസബെൽ ആന്റണി (WMA)
സബ്-ജൂനിയർ (പുരുഷൻ): ഇനോക്‌ രാജു (DMA)

ജൂനിയർ (സ്ത്രീ): ആൻ തെരേസ സജി (DKC)
ജൂനിയർ (പുരുഷൻ): ജോയൽ ജോസഫ് ഫ്രാൻസിസ് (AMA)
ജൂനിയർ (പുരുഷൻ): ജേക്കബ് ജോൺ വര്ഗീസ് (WMA)

സീനിയർ (സ്ത്രീ): അഭിരാമി ജയൻ (HUM)
സീനിയർ (പുരുഷൻ): മാത്യൂസ് പോത്താനിക്കാട് (HMA)

അഡൾട്ട് (സ്ത്രീ): സുരഭി ജോയ് (HUM)
അഡൾട്ട് (പുരുഷൻ): റോബിൻ സെബാസ്റ്റ്യൻ (HMA)

സീനിയർ അഡൾട്ട് (സ്ത്രീ): അജി ജയൻ (HUM)
സീനിയർ അഡൾട്ട് (പുരുഷൻ): ഷാജി തോമസ് (HMA)

സൂപ്പർ സീനിയർ (പുരുഷൻ): ബൈജു ശ്രീനിവാസ് (HMA)

കായിക മേളയുടെ കോ-ഓർഡിനേറ്റർ ശ്രീ ഷാജി തോമസ് (HAM), അത്ലറ്റിക്സ് കേപ്റ്റിൻമാരായ ശ്രീ ജോൺസൻ മാത്യൂസ് (AMA), ശ്രീ ബെർവിൻ ബാബു (HUM) എന്നിവർ ട്രാക്ക് & ഫീൽഡ് മത്സരങ്ങൾക്ക് ചുക്കാൻ പിടിച്ചു.

യുക്മ ദേശീയ ഉപാധ്യക്ഷൻ ശ്രീ എബി സെബാസ്റ്റ്യൻ, ജോയിന്റ് ട്രെഷറർ ശ്രീ ടിറ്റോ തോമസ്, സ്ഥാപക പ്രസിഡന്റ് ശ്രീ വര്ഗീസ് ജോൺ, മുൻ ദേശീയ വൈസ് പ്രസിഡന്റ് ശ്രീ ഷാജി തോമസ്, ആതിഥേയരായ ശ്രീ സെബാസ്റ്റ്യൻ നെയ്‌ശ്ശേരി (HMA), ശ്രീ ബിജു പോത്താനിക്കാട് (HMA), ശ്രീ ബൈജു ശ്രീനിവാസ് (HMA), മറ്റ് അംഗ അസോസിയേഷൻ ഭാരവാഹികളായ ശ്രീ സോണി കുരിയൻ (DKC), ശ്രീ ജെറി മാത്യൂസ് (DKC), ശ്രീ ജോജി കോട്ടക്കൽ (AMA), ശ്രീ റെനോൾഡ് മാൻവെൽ (DMA), ശ്രീമതിഅജി ജയൻ (HUM), ശ്രീ സുജിത് നീലകണ്ഠൻ (WMA) എന്നിവർ ഈ കായിക മാമാങ്കത്തിന് നേതൃത്വം നൽകി.

മേളയുടെ സ്‌പോൺസർമാർ:
* ബി ഗുഡ് ഹെൽത്ത് കെയർ ലിമിറ്റഡ് (റെനോൾഡ് മാൻവെൽ)
* വി ക്വാളിറ്റി കെയർ (ബൈജു ശ്രീനിവാസ്)
* ബി & എം ലോക്കൽ ലിമിറ്റഡ് (ബൈജു പോത്താനിക്കാട്)

യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മനോജ് പിള്ള ചാമ്പ്യൻസ് എവർ റോളിങ്ങ് ട്രോഫി ഹേവാർഡ്‌സ് ഹീത്ത് യുണൈറ്റഡ്‌ മലയാളീ അസോസിയേഷന് സമ്മാനിച്ചു. യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ ആന്റണി എബ്രഹാം റണ്ണർ അപ്പ് എവർ റോളിങ്ങ് ട്രോഫി ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിക്കു സമ്മാനിച്ചു. യുക്മ സ്ഥാപക പ്രസിഡന്റ് ശ്രീ വര്ഗീസ് ജോൺ വടം വലി മത്സര വിജയികൾക്കുള്ള എവർ റോളിങ്ങ് ട്രോഫി ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷന് സമ്മാനിച്ചു.

റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം തന്റെ സമാപന പ്രസംഗത്തിൽ ഓഫീസ് നിർവഹണ ദൗത്യം ഏറ്റെടുത്ത ശ്രീ സുരേന്ദ്രൻ ആരക്കോട്ടും (യുക ന്യൂസ് അസ്സോസിയേറ്റ് എഡിറ്റർ), ശ്രീ ജെയ്സൺ മാത്യുവും (സൗത്താംപ്ടൺ) എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചത് കായികമേളയുടെ സുഗമമായ നടത്തിപ്പിനും വിജയത്തിനും കാരണമായെന്ന് അനുസ്മരിച്ചു.


മേളയുടെ സ്പോണ്സര്മാരോടും, രുചികരമായ ഭക്ഷണം പ്രദാനം ചെയ്ത ആതിഥേയരായ ഹേവാർഡ്‌സ് ഹീത്ത് മലയാളീ അസോസിയേഷൻ ഭാരവാഹികളോടുള്ള നിസ്സീമമായ കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി. ഈ കായികമേള ഒരു വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവരോടും തന്റെ അകമഴിഞ്ഞ കൃതാര്ഥത അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more