സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷന് നവനേതൃത്വം; വിൻസെൻ്റ് കുര്യാക്കോസ് നയിക്കും…
May 21, 2022
സ്റ്റോക്ക് ഓൺ ട്രെന്റ്:- കോവിഡ് സമയത്തും സജീവമായി നിയന്ത്രണങ്ങൾക്ക് വിധേയമായി തങ്ങളുടെ അംഗങ്ങളുടെ ഇടയിൽ പ്രവർത്തിച്ച അസ്സോസിയേഷൻ. സഹായഹസ്തങ്ങൾ ആവശ്യമുള്ളവർക്ക് രോഗസമയത്തും എത്തിച്ച പ്രവർത്തനം… പലരിലും ഭയത്തിന്റെ ഒരു അംശം ആദ്യകാലങ്ങളിൽ നിലനിൽക്കുമോൾ ആയിരുന്നു എസ് എം എ യുടെ ഈ പ്രവർത്തികൾ… കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചു ഓൺലൈൻ ആഘോഷങ്ങൾ, പാട്ടുകൾ, ഡാൻസ് തുടങ്ങിയ ചേർത്തൊരുക്കി കാഴ്ചയൊരുക്കി സ്റ്റോക്കിലെ ആദ്യ മലയാളി അസ്സോസിയേഷൻ ആയ എസ് എം എ.
ഓണം പോലെയുള്ള ആഘോഷങ്ങൾ മുടങ്ങിയപ്പോൾ ഓണസന്ധ്യ ഭവനങ്ങളിൽ എത്തിച്ചുനൽകി പ്രസിഡന്റ് വിജി കെ പി. ജനറൽ സെക്രട്ടറി സിനി ആന്റോ എന്നിവർ അടങ്ങിയ ഭരണസമിതി. നിയന്ത്രിതമായ ഭക്ഷണങ്ങളെ എത്തിക്കുവാൻ സാധിച്ചുള്ളൂ എങ്കിലും വീടിനുള്ളിൽ അടച്ചുപ്പൂട്ടിയിരുന്ന അംഗങ്ങൾക്ക് അത് ഉണർവേകിയിരുന്നു.
കൊറോണയിൽ ആഘോഷങ്ങൾ അസ്തമിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ കൊറോണയെ മൂലക്കിരുത്തിയ ആധുനിക വൈദ്യശാസ്ത്രം, മനുഷ്യനെ പൂർവ സ്ഥിതിയിലേക്ക് എത്തിച്ചപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം എസ് എം എ പരിപാടികളുമായി അരങ്ങിൽ എത്തി. ഈ മാസം ഏഴാം തിയതി വിഷു ഈസ്റർ പരിപാടികളുമായി എത്തിയപ്പോൾ രണ്ടു വർഷമായി മുടങ്ങിയ അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയും നടക്കുകയുണ്ടായി.
2022-2023 വർഷത്തേക്ക് അസോസിയേഷന്റെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ.. പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി റോയി ഫ്രാൻസിസ്, ട്രഷറർ ഷിമ്മി വിനു എന്നിവർക്കൊപ്പം വൈസ് പ്രെസിഡന്റുമാരായി ജിജോ ജോസഫ്, സാലി ബിനോയി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി സോണി ജോൺ, മോനിഷ എബിൻ എന്നിവരും തിരഞ്ഞെടുക്കപ്പട്ടു.
എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ജിമ്മി വെട്ടുകാട്ടിൽ, സെബാസ്റ്റ്യൻ ജോർജ്ജ് , ബേസിൽ ജോയി, ജോണി പുളിക്കൽ, ബെന്നി പാലാട്ടി, മഞ്ജു അനീഷ്, ജിനു സിറിൽ, സാനു മോജി, രാജലക്ഷ്‌മി രാജൻ എന്നിവരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എക്സ് ഒഫീഷ്യയോ അംഗങ്ങൾ ആയി വിജി കെ പി, സിനി ആന്റോ എന്നിവരും അടങ്ങുന്നതാണ് എസ് എം എ യുടെ പുതു നേതൃത്വനിര.
സജീവമായ പ്രവർത്തനങ്ങൾ നടത്തുവാൻ മുന്നിട്ടിങ്ങിയ വനിതകൾ ആണ് എസ് എം എ യുടെ ഇത്തവണത്തെ ജനറൽ ബോഡിയുടെ പ്രത്യേകത. എല്ലാവരും പറയും അസ്സോസിയേഷനുകളിൽ വനിതകളെ ഉൾപ്പെടുത്തണമെന്ന് എന്നാൽ ഇത് പ്രവർത്തിമണ്ഡലത്തിൽ എത്തിക്കുന്നത് എസ് എം എ എന്ന സ്റ്റോക്കിലെ സൂപ്പർസ്റ്റാർ സംഘടന.
click on malayalam character to switch languages