1 GBP = 113.59
breaking news

പാലക്കാട് സ്വദേശി സതീഷ് തോമസ് യുകെയിലെ വൂസ്റ്ററിൽ നിര്യാതനായി; അപ്രതീക്ഷിത വേർപാടിൽ കുടുംബത്തിൻ്റെ വേദനയോടൊപ്പം വൂസ്‌റ്റർ മലയാളി സമൂഹവും

പാലക്കാട് സ്വദേശി സതീഷ് തോമസ് യുകെയിലെ വൂസ്റ്ററിൽ നിര്യാതനായി; അപ്രതീക്ഷിത വേർപാടിൽ കുടുംബത്തിൻ്റെ വേദനയോടൊപ്പം വൂസ്‌റ്റർ മലയാളി സമൂഹവും

യുകെയില്‍ വൂസ്റ്ററില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി സതീഷ് തോമസ്(39 ) നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് കാരകുറിശ്ശി വാഴേമ്പുറം പറയിടത്ത്  ടി തോമസിൻ്റേയും പരേതയായ ഫിലോമിന തോമസിൻ്റെയും  മകനാണ് മരണമടഞ്ഞ സതീഷ്. കരിമ്പ സെന്റ് മേരീസ് സീറോ മലങ്കര ഇടവക അംഗമാണ്. യുകെയിൽ അടുത്തകാലത്താണ് ജോലിക്കായി കുടുംബസമേതം സതീഷ്  എത്തിയത്. ഭാര്യ നിമ്മി, രണ്ടു പെൺ മക്കളാണ് സതീഷ് നിമ്മി ദമ്പതികൾക്കുള്ളത്‌.

ഞായറാഴ്ച വൈകീട്ട് ഭാര്യ ഡ്യൂട്ടിയിലായിരിക്കേ സംസാരിക്കുമ്പോള്‍ സതീഷിന്റെ ശാരീരിക അസ്വസ്ഥതകള്‍ ബോധ്യപ്പെടുകയും തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്‌ട്രോക്ക് സംഭവിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതവും  ഉണ്ടാവുകയും ബ്രെയിൻ ഡെത്ത് സംഭവിക്കുകയുമായിരുന്നു. 

വെന്റിലേറ്ററ്റിൽ  നിന്നും ഇന്ന് ഉച്ചകഴിഞ്ഞ് മാറ്റുകയും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകണമെന്നാണ് കുടുംബം ആഗ്രഹിക്കുന്നത്.  എന്നാൽ ചില തടസ്സങ്ങൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്.കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി അസോസിയേഷൻ, യുക്മ ഭാരവാഹികൾ ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

സതീഷിൻ്റെ വേർപാടിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ സി ഡിക്സ്  ജോർജ്, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ജോർജ് തോമസ്, വൂസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ആൽബർട്ട് തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more