കോതമംഗലം: 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെ പ്രശസ്ത ആത്മീയചിന്തകനും ഗ്രന്ഥകാരനും സാമൂഹിക പരിഷ്കർത്താവുമായ സാധു ഇട്ടിയവിര (101) മാർച്ച് 14ന് നിര്യാതനായി. കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം.
സംസ്കാരം (മാർച് 15 -ന് )4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ ലാലിക്കുട്ടി തിരുവല്ല മണലേൽ കുടുംബാംഗം. മകൻ: ജിജോ ഇട്ടിയവിര (അധ്യാപകൻ, സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം) മരുമകൾ: ജെയ്സി ജോസ്. എമ്മ മരിയ പേരക്കുട്ടിയുമാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കോതമംഗലം സെന്റ് ജോസഫ് (ധർമ്മഗിരി ) ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി എന്ന ഗ്രാമത്തിൽനിന്നും വളർന്ന് ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായിമാറിയ സാധു ഇട്ടിയവിര ആധ്യാത്മിക പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വളരെയേറെ ശ്രദ്ധേയനായി. ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിര നയിച്ചത്. കോതമംഗലം കുറ്റിലഞ്ഞിക്കടുത്തു ഇടുപ്പിക്കുന്നിലെ ജൈവസമ്പന്നതയുടെ നടുവിൽ ഒരു പൂങ്കാവനം പോലുള്ള വിശാലതയിലാണ് പ്രകൃതിബന്ധമായി സഞ്ചരിച്ച സുവിശേഷകനായ ഈ സാത്വികൻ ഉല്ലാസവാനായി തന്റെ ജീവിതംഅവസാനം വരെ ജീവിച്ചത്.
പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേൽ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം. ഇ എസ് എൽ സി പാസായപ്പോൾ പഠനം മതിയാക്കി എറണാകുളത്ത് തടി ഡിപ്പോ മാനേജരായി ജോലി ചെയ്തു. തുടർന്ന് പട്ടാളത്തിൽ ക്ലർക്കായി 1942 ൽ തുടങ്ങിയ സേവനം അഞ്ചു കൊല്ലം തുടർന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തു മലയയിൽ എത്തിയെങ്കിലും യുദ്ധം അവസാനിച്ചാൽ പങ്കെടുക്കേണ്ടിവന്നില്ല. തുടർന്ന് തേവര സേക്രഡ് ഹാർട്ട് കോളേജിൽ പ്രീയൂണിവേഴ്സിറ്റി പേടിച്ചു. 1950 ൽ ഈശോസഭയിൽ ചേർന്ന് എങ്കിലും വൈദീകനാകാതെ തിരിച്ചുപോരാനായിരുന്നു ദൈവവിളി. 1962 ൽ തിരികെ വന്ന ശേഷം ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന സന്ദേശം എഴുതിയ വസ്ത്രം ധരിച്ചുകൊണ്ട് കേരളത്തിന്റെ ദിക്കായ ദിക്കെല്ലാം യാത്ര ചെയ്തു. രണ്ടു ജോഡി ഉടുപ്പും സഞ്ചിയിൽ കരുതി ചെല്ലുന്നിടത്തൊക്കെ ദൈവവചനം പറഞ്ഞു തല ചായ്ക്കാൻ ഇടം കിട്ടുന്നിടത്തു ഉറങ്ങി ദൈവസ്നേഹത്തിന്റെ പ്രവാചകനായി ജീവിച്ചു. ക്രിസ്റ്റീയ തീഷ്ണതയോടെ മായം ചേർക്കാതെ സുവിശേഷം പ്രസംഗിക്കുകയും ജീവിക്കുകയും ചെയ്ത സാധു ഇട്ടിയവിരയുടെ നിര്യാണം കത്തോലിക്കാ സഭക്ക് മുഴുവൻ നികത്താനാകാത്ത നഷ്ടം തന്നെയാണ്.
അന്താരാഷ്ട്ര പ്രസിദ്ധമായ ഷ്വൈറ്റ്സർ അവാർഡ് ജേതാവാണ്. 101-ാം പിറന്നാൾദിനം ഈ വരുന്ന മാർച്ച് 18 ന് ശനിയാഴ്ച ആഘോഷിക്കാൻ ഇരിക്കെ ജന്മമാസത്തിൽതന്നെ തന്റെ ധന്യവും ശ്രേഷ്ഠവുമായിരുന്ന ജീവിതയാത്രക്ക് വിരാമം കുറിച്ചു. കുറ്റിലഞ്ഞി ഇടുപ്പക്കുന്നിലുള്ള വീട്ടിൽ ഭൗതീകശരീരം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ഇന്ന് (മാർച്ച് 15 ചൊവ്വ) വൈകിട്ട് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
click on malayalam character to switch languages