1 GBP = 113.59
breaking news

മാഞ്ചസ്റ്ററിലെ  സഹോദരങ്ങളായ ജെസീക്ക മാത്യുവും റയാന്‍ അനില്‍ മാത്യുവും  എ – ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടി

മാഞ്ചസ്റ്ററിലെ  സഹോദരങ്ങളായ ജെസീക്ക മാത്യുവും റയാന്‍ അനില്‍ മാത്യുവും  എ – ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടി

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജിസ്മി അനിലിൻ്റേയും അനിൽ മാത്യുവിൻ്റേയും മക്കളായ  ജെസീക്ക മാത്യുവും റയാന്‍ അനില്‍ മാത്യുവും തങ്ങളുടെ എ-ലെവലില്‍ മികച്ച വിജയം നേടി. മാഞ്ചസ്റ്ററിലെ സെന്റ് പോള്‍സ് കാത്തലിക് ഹൈസ്‌കൂളില്‍ പഠിച്ച റയാനും ജെസീക്കയും ജിസിഎസ്ഇയില്‍ മികച്ച മാര്‍ക്ക് കരസ്ഥമാക്കിയതിന് ശേഷമാണ് എ-ലെവല്‍ ഫലങ്ങളില്‍ തിളങ്ങുന്ന വിജയം നേടിയിരിക്കുന്നത്.

റയാന്‍ നാല് ലെവല്‍ വിഷയങ്ങളിലും ഗണിതം, ഫര്‍തര്‍ മാത്സ്, ഫിഫിസിക്‌സ് എന്നിവയില്‍ എ സ്റ്റാര്‍ ആണ് നേടിയത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് സയന്‍സ് ചെയ്യാന്‍ റയാന്‍ ഇടംനേടിയപ്പോള്‍ പൊളിറ്റിക്‌സ്, ഹിസ്റ്റററി,തിയോളജി, ഫിലിസഫി എന്നിവയില്‍ ജെസീക്ക മൂന്ന് എ നേടിയ നേടിയ ജസീക്ക താല്‍പ്പര്യമുള്ള നിയമവും ക്രിമിനോളജിയും പിന്തുടരാന്‍ നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ ആണ് സീറ്റ് കരസ്ഥമാക്കിയത്.

ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായ റയാന്‍ അണ്ടര്‍ 15 മാഞ്ചസ്റ്റര്‍ ജില്ലാ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗായിക കൂടിയായ ജെസീക്ക വിവിധ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ആളാണ്.ചെങ്ങന്നൂര്‍ ആല സ്വദേശിയും  മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും,   ഫ്രണ്ട് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെയും സജീവ പ്രവര്‍ത്തകരാണ് അനില്‍ മാത്യുവും ജിസ്മി അനിലും. ഇയർ 10 വിദ്യാർത്ഥിയായ റിഷ് ആണ് ഇളയ സഹോദരന്‍.

ജെസിക്കയുടെയും റയാൻ്റേയും മികച്ച വിജയത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, എം.എം.സി.എ പ്രസിഡൻ്റ് ആഷൻ പോൾ തുടങ്ങിയവർ അഭിനന്ദിച്ചു. ഇരുവർക്കും യുക്മ ന്യൂസിൻ്റെയും അഭിനന്ദനങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more