1 GBP = 113.59
breaking news

‘ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യത്തിൽ ചൈനയുടെ ചാരപ്രവർത്തനം’; ആ​ശങ്ക അറിയിച്ച് സുനക്

‘ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യത്തിൽ ചൈനയുടെ ചാരപ്രവർത്തനം’; ആ​ശങ്ക അറിയിച്ച് സുനക്

ലണ്ടൻ: തങ്ങളുടെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ചൈന ചാരപ്രവർത്തനം നടത്തുന്നുവെന്ന ആരോപണത്തിൽ ചൈനീസ് പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിലാണ് ബ്രിട്ടന്റെ ആശങ്ക ​ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങിനെ സുനക് അറിയിച്ചത്.

പാർലമെന്ററി ജനാധിപത്യ ഗവേഷകനെന്ന പേരിൽ ലണ്ടനിൽ കഴിയുന്നയാളടക്കം രണ്ടുപേരെ കഴിഞ്ഞ മാർച്ചിൽ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. ചൈനക്കു വേണ്ടി ചാരവൃത്തി നടത്തിയതിനാണ് ഇവർ അറസ്റ്റിലായതെന്ന് ദ സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more