1 GBP = 113.59
breaking news

ഋ​ഷി സു​ന​ക് സ​ർ​ക്കാ​റിന്റെ റുവാണ്ടൻ സ്‌കീം ത​ള്ളി ബ്രി​ട്ടീ​ഷ് സു​പ്രീം​കോ​ട​തി

ഋ​ഷി സു​ന​ക് സ​ർ​ക്കാ​റിന്റെ റുവാണ്ടൻ സ്‌കീം ത​ള്ളി ബ്രി​ട്ടീ​ഷ് സു​പ്രീം​കോ​ട​തി

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ​ത്തി​യ അ​ഭ​യാ​ർ​ഥി​ക​ളെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കും​വ​രെ റു​വാ​ണ്ട​യി​ൽ പാ​ർ​പ്പി​ക്കു​ന്ന ഋ​ഷി സു​ന​ക് സ​ർ​ക്കാ​ർ പ​ദ്ധ​തി ത​ള്ളി ബ്രി​ട്ടീ​ഷ് സു​പ്രീം​കോ​ട​തി. നീ​ക്കം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും റു​വാ​ണ്ട സു​ര​ക്ഷി​ത​മാ​യ ഒ​രു മൂ​ന്നാം രാ​ജ്യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വി​ധി​ച്ചു.

അ​ഭ​യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ഏ​റ്റ​വും ക​ടു​ത്ത നി​ല​പാ​ടു​ക​ൾ​ക്ക് പ്ര​ശ​സ്ത​നാ​യ ഋ​ഷി സു​ന​കി​ന്റെ സ്വ​പ്ന​പ​ദ്ധ​തി​യാ​ണ് ഇ​വ​രെ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ലെ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ക്ക​ൽ. എ​ന്നാ​ൽ, അ​ഭ​യാ​ർ​ഥി​ക​ളെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് കേ​സ് വാ​ദം കേ​ട്ട അ​ഞ്ച് ജ​ഡ്ജി​മാ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി കോ​ട​തി പ്ര​സി​ഡ​ന്റ് റോ​ബ​ർ​ട്ട് റീ​ഡ് പ​റ​ഞ്ഞു. രാ​ജ്യ​ത്ത് അ​ഭ​യാ​ർ​ഥി പ്ര​വാ​ഹ​ത്തി​നെ​തി​രെ ഒ​രു​വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്.

യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ (ഇസിഎച്ച്ആർ) പ്രകാരം നിയമപരമായ വെല്ലുവിളികളെ തടയുന്ന യുകെ നിയമത്തിൽ വ്യവസ്ഥകൾ ഉൾപ്പെടുത്താനുള്ള കരാർ പ്രധാനമന്ത്രി ലംഘിച്ചുവെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ അയച്ച കത്ത് പുറത്തുവിട്ടതിന്റെ പിറ്റേന്നാണ് വിധി വന്നത്.

സുനകിന് വിശ്വസനീയമായ പ്ലാൻ ബി ഇല്ലെന്ന് ബ്രാവർമാൻ പറഞ്ഞു. സുപ്രീം കോടതിയിൽ തോറ്റാൽ തയ്യാറായിരിക്കണം എന്ന് താൻ സ്ഥിരമായി വാദിച്ചിരുന്നുവെന്നും സുവല്ല പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more