1 GBP = 113.59
breaking news

വാക്ക് ഇൻ ഫ്രീസറിൽ ജീവനക്കാരി കുടുങ്ങിയത് രണ്ടര മണിക്കൂറോളം; പ്രെറ്റ് എ മാംഗറിന് 800,000 പൗണ്ട് പിഴ

വാക്ക് ഇൻ ഫ്രീസറിൽ ജീവനക്കാരി കുടുങ്ങിയത് രണ്ടര മണിക്കൂറോളം; പ്രെറ്റ് എ മാംഗറിന് 800,000 പൗണ്ട് പിഴ

ലണ്ടൻ: വാക്ക്-ഇൻ ഫ്രീസറിൽ രണ്ടര മണിക്കൂറോളം ജീവനക്കാരി കുടുങ്ങിയതിന് പ്രമുഖ റോസ്‌റ്റോറന്റ് ചെയിനായ പ്രെറ്റ് എ മാംഗറിന് 800,000 പൗണ്ട് പിഴ ചുമത്തി. ജീൻസും ടി-ഷർട്ടും മാത്രം ധരിച്ച ജീവനക്കാരി പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് കതക് തുറക്കാവുന്ന മെക്കാനിസം തകരാറിലായിരുന്നു. ഫ്രീസറിൽ ചുറ്റിനടന്ന് ചൂട് നിലനിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ മറ്റൊരു ജീവനക്കാരൻ ഫ്രീസർ തുറന്നതിനെത്തുടർന്നാണ് മൃതപ്രായയായ ജീവനക്കാരിയെ കണ്ടെത്തിയത്.

2021 ജൂലൈ 29 ന് ചെയിനിന്റെ വിക്ടോറിയ കോച്ച് സ്റ്റേഷൻ ഷോപ്പിലെ ഫ്രീസറിലാണ് തൊഴിലാളി കുടുങ്ങിയത്. 2021 ൽ ലണ്ടനിൽ നടന്ന സംഭവത്തിന് ശേഷം, അനുയോജ്യമായ അപകടസാധ്യത വിലയിരുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ചൊവ്വാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ആരോഗ്യ സുരക്ഷാ കുറ്റത്തിന് ചെയിൻ കുറ്റസമ്മതം നടത്തി. വെസ്റ്റ്മിൻസ്റ്റർ സിറ്റി കൗൺസിലാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.

താപനില നിയന്ത്രിത പരിതസ്ഥിതിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അനുയോജ്യമായ അപകടസാധ്യത വിലയിരുത്തുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ 19 മാസങ്ങളിൽ വികലമായ ഡോർ പുഷ് ബട്ടണുകളുമായി ബന്ധപ്പെട്ട് നിരവധി കോൾ-ഔട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രെറ്റിന്റെ റിപ്പോർട്ടിംഗ് സിസ്റ്റം വെളിപ്പെടുത്തി.

2020 ലും ഒരു തൊഴിലാളി വാക്ക്-ഇൻ ഫ്രീസറിൽ അകത്ത് നിന്ന് വാതിൽ തുറക്കാൻ കഴിയാതെ കുടുങ്ങി. 2020 ജനുവരിയിലെ ആ സംഭവത്തിൽ, അകത്തെ ഡോർ റിലീസ് സംവിധാനം പ്രവർത്തിച്ചിരുന്നില്ല. തുടർച്ചയായ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കിയത്.
അടിസ്ഥാന സുരക്ഷാ നടപടികൾ അവഗണിക്കുന്നത് ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വെസ്റ്റ്മിൻസ്റ്റർ സിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ലീഡറും കമ്മ്യൂണിറ്റികൾ, പബ്ലിക് പ്രൊട്ടക്ഷൻ, ലൈസൻസിംഗ് എന്നിവയ്ക്കുള്ള കാബിനറ്റ് അംഗവുമായ ഐച്ച ലെസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more