1 GBP = 113.59
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവം 28  ശനിയാഴ്ച

ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവം 28  ശനിയാഴ്ച

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത പ്രെസ്റ്റൺ റീജിയൻ ബൈബിൾ കലോത്സവം ഈ വരുന്ന ഒക്ടോബർ 28 ശനിയാഴ്ച പ്രെസ്റ്റൺ ക്രോസ്ഗേറ്റ് ചർച്ച് സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് റീജിയനിൽ നിന്നുള്ള വൈദികരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ റവ ഫാ ബാബു പുത്തൻപുരക്കലിന്റെ ബൈബിൾ പ്രതിഷ്ഠയോടെ  ആരംഭിക്കുന്ന കലോത്സവം വൈകിട്ട് 9 ന് സമാപിക്കും.

പ്രെസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട എട്ട് മിഷണുകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരക്കുന്ന ഈ ബൈബിൾ കലോത്സവത്തിന്റെ  ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുന്നതായി കലോത്സവത്തിന്റെ  ചാർജുള്ള ഫാ ആൻഡ്രൂസ് ചെതലൻ അറിയിച്ചു. പ്രെസ്റ്റൺ കത്തീഡ്രൽ ഇടവകയാണ്  മത്സരങ്ങൾക്കുള്ള വേദിയുടെ ക്രമീകരണങ്ങൾ ചെയ്യുന്നത്. അതിനായി കലോത്സവം ജനറൽ കോർഡിനേറ്റർ ജോബി ജേക്കബ്, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ റെജി തോമസ്, ബിജു ചാക്കോ, സന്തോഷ്‌ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും വിവിധ ഇടവകകളിൽ നിന്നുള്ളവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more