1 GBP = 113.59
breaking news

വാഗ്നർ തലവൻ പ്രിഗോഷിനെ സെന്റ് പീറ്റേഴ്സ്ബർഗിൽ സംസ്കരിച്ചു

വാഗ്നർ തലവൻ പ്രിഗോഷിനെ സെന്റ് പീറ്റേഴ്സ്ബർഗിൽ സംസ്കരിച്ചു

സെന്റ് പീറ്റേഴ്‌സ്ബർഗ്: റഷ്യയിലെ സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്നർ സേന തലവൻ യെവ്‌ജെനി പ്രിഗോഷിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ചൊവ്വാഴ്ച സ്വകാര്യമായി സംസ്‌കരിച്ചു. രഹസ്യമായ രീതിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നതെന്നും അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് സെമിത്തേരി സന്ദർശിക്കാമെന്നും പ്രിഗോഷിന്റെ വാർത്തവിഭാഗം അറിയിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പ​ങ്കെടുത്തത്. ഈ മാസം 23ന് മോസ്കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ ജെറ്റ് വിമാനം തകർന്നാണ് പ്രിഗോഷിൻ കൊല്ലപ്പെട്ടത്. 

വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും ജീവനക്കാരും മരിച്ചിരുന്നു. വിമാനം തകരാനുണ്ടായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്. നേരത്തേ, അടുപ്പത്തിലായിരുന്നുവെങ്കിലും അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രിഗോഷിന്റെ ബന്ധം തകർന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more