1 GBP = 113.59
breaking news

2030 ഓടെ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം; കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ്

2030 ഓടെ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം; കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ്

ലണ്ടൻ: 2030 ഓടെ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് പറഞ്ഞു. 2030-ലെ പെട്രോൾ, ഡീസൽ കാർ വിൽപ്പന സമയപരിധിയിലേക്കുള്ള ആസ്റ്റൺ മാർട്ടിൻ ആവശ്യപ്പെട്ട ഇളവ് സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

ചില മുതിർന്ന ടോറികൾ പ്രധാനമന്ത്രി റിഷി സുനക്കിനോട് സമയപരിധി ഒഴിവാക്കാനും മറ്റ് ഹരിത നയങ്ങളിൽ നിന്ന് പിന്മാറാനും ആവശ്യപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള ചില പദ്ധതികൾ ഒരു തിരിച്ചടി സൃഷ്ടിക്കുന്നുണ്ടെങ്കിലും 2030 ലെ നിരോധനം അചഞ്ചലമായി തന്നെ തുടരുമെന്ന് ഗോവ് പറഞ്ഞു.

2020-ൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ ഹരിത വ്യാവസായിക വിപ്ലവം പദ്ധതി പ്രകാരമാണ് ഡീസൽ പെട്രോൾ കാറുകളുടെ വില്പന നിയന്ത്രിക്കുന്നതിനുള്ള നയം പ്രഖ്യാപിച്ചത്. ചെറുകിട കാർ നിർമ്മാതാക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ കൂടുതൽ സമയം നൽകും.

അതേസമയം 2050-ഓടെ നെറ്റ് പൂജ്യം കൈവരിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ഋഷി സുനക് തിങ്കളാഴ്ച പറഞ്ഞു, എന്നാൽ ഏത് പുതിയ നടപടികളും ആനുപാതികവും പ്രായോഗികവും ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനാവശ്യമായി അധിക ചിലവുകൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കില്ലെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ലണ്ടനിലെ അൾട്രാ ലോ എമിഷൻ (ഉലെസ്) നീട്ടുന്നതിനെതിരായ പ്രചാരണത്തിൽ, കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ടോറികൾക്ക് അക്സ് ബ്രിഡ്ജ് തിരഞ്ഞെടുപ്പിൽ നേരിട്ട വോട്ടു ചോർച്ചയിൽ സ്വന്തം പാർട്ടിയിലെ പ്രമുഖരിൽ നിന്ന് തന്നെ പ്രധാനമന്ത്രി സമ്മർദ്ദം നേരിടുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more