സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മയുടെ നേതൃത്വത്തില്‍ നഴ്സുമാരുടെ വേതനവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവേദനം നല്‍കിയിരുന്നതില്‍ കൂടുതലാളുകളെ ക്ഷണിച്ച് കൊള്ളുന്നു. എം.പിമാര്‍ക്ക് നിവേദനം നല്‍കുന്നതിനായുള്ള കാമ്പയ്നില്‍ ഇതുവരെ പങ്കെടുത്തത് 480 വ്യത്യസ്ത്യ പാര്‍ലമന്റ് മണ്ഡലങ്ങളില്‍ താമസിക്കുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളി ആരോഗ്യപ്രവര്‍ത്തകരാണ്. ബ്രിട്ടണില്‍ ആകെയുള്ള 650 എംപിമാരില്‍ 480 പേരിലേയ്ക്കും അതത് മണ്ഡലങ്ങളില്‍ താമസിക്കുന്നവരെക്കൊണ്ട് തന്നെ നിവേദനം നല്‍കുവാന്‍ സാധിച്ചുവെന്നുള്ള ചരിത്ര നേട്ടമാണ് യുക്മ ഇതിലൂടെ കൈവരിച്ചത്.ഇനിയും ബാക്കിയുള്ള 170 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വോട്ടര്‍മാരായിട്ടുള്ള മലയാളികളെയാണ് ഈ സംരഭത്തില്‍ പങ്കാളികളാവുന്നതിന് വേണ്ടി ക്ഷണിക്കുന്നത്. പരമാവധി എംപിമാരിലേയ്ക്ക് ഈ വിഷയം എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതിനോട് അനുബന്ധിച്ച് നടന്നു വരുന്നത്.
യുക്മയുടെ ദേശീയ ഭാരവാഹികള്‍, റീജിയണല്‍ ഭാരവാഹികള്‍, നഴ്സസ് ഫോറം നേതാക്കള്‍ മറ്റ് പോഷകസംഘടനാ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് 480 എം.പിമാരിലേയ്ക്ക് നിവേദനം അവരുടെ വോട്ടര്‍മാരായ മലയാളി ആരോഗ്യപ്രവര്‍ത്തകരിലൂടെ സമര്‍പ്പിക്കുവാന്‍ സാധിച്ചത്. ഇനിയുള്ള 170 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പലതിലും മലയാളികള്‍ താമസിക്കുന്നുണ്ടെങ്കിലും അസോസിയേഷനുകളും മറ്റും സജീവമല്ലാത്തതിനാല്‍ അവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. താഴെ പറയുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വോട്ടര്‍മാരായിട്ടുള്ള ആളുകളെയാണ് നിവേദനം നല്‍കുന്നതിനായി വോളണ്ടിയര്‍മാരായി മുന്നോട്ട് വരുവാന്‍ ക്ഷണിക്കുന്നത്.
വേതന വര്‍ദ്ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, കോവിഡ് കാലത്ത് പുതുതായി യു.കെയിലെത്തിയ ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് കുടുംബത്തെയും മാതാപിതാക്കളെയും യു.കെയില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വിസാ നിയമങ്ങളില്‍ അടിയന്തിരമായി ഇളവ് അനുവദിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍.എച്ച്.എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നേഴ്‌സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ് “ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി” ആയി മാറ്റുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മറ്റി പ്രാദേശിക എം.പിമാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.
ഇതില്‍ കോവിഡ് – 19 ഭീഷണിയില്‍ രാജ്യത്തോടൊപ്പം നിന്ന് പോരാടിയ ആരോഗ്യ മേഖലാ തൊഴിലാളികള്‍ക്ക് “ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി” അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തു വന്നിരിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 37 എം.പിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര പാര്‍ലമെന്ററി കാര്യ ചുമതലയുള്ള സെക്രട്ടറി ജേക്കബ് റീസ് മോഗിന് സമര്‍പ്പിച്ചുകഴിഞ്ഞു. മറ്റ് ആവശ്യങ്ങള്‍ക്കും കൂടുതല്‍ എം.പിമാരുടെ പിന്തുണ ഉറപ്പാക്കുന്നതിന് പരമാവധി എംപിമാര്‍ക്ക് നിവേദനം നല്‍കുന്നതിന് സഹകരിക്കുന്നതിന് ആളുകള്‍ മുന്നോട്ട് വരണമെന്നും യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, കാമ്പയിന്‍ മാനേജര്‍ എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ദേശീയ ജോ. സെക്രട്ടറി സെലീന സജീവിനെ 07507519459 ബന്ധപ്പെടാവുന്നതാണ്.
മുകളില്‍ നല്‍കിയിരിക്കുന്ന 170 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരായിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ഇതിനായി മുന്നോട്ട് വരേണ്ടത്.
click on malayalam character to switch languages