1 GBP = 113.59
breaking news

മലങ്കരസഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പുണ്യശ്ലോകനായ പരിശുദ്ധനായ പരുമല തിരുമേനിയുടെ 121മത് ഓർമ്മപ്പെരുന്നാൾ നവംബർ മാസം 11 തീയതി ഗ്ലാസ്ഗോയിൽ 

മലങ്കരസഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പുണ്യശ്ലോകനായ പരിശുദ്ധനായ പരുമല തിരുമേനിയുടെ 121മത് ഓർമ്മപ്പെരുന്നാൾ നവംബർ മാസം 11 തീയതി ഗ്ലാസ്ഗോയിൽ 

സുനിൽ കെ ബേബി

നീതിമാൻ റെ ഓർമ്മ വാഴ്വിൻ ആയിത്തീരട്ടെ. ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരിശുദ്ധ പരുമല കൊച്ചുതിരുമേനി ) 121 മത് ഓർമ്മപ്പെരുന്നാൾ 2023 നവംബർ മാസം മാസം 11 ആം തീയതി ശനിയാഴ്ച ഗ്ലാസ്ഗോ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഭക്ത്യാ ആദരപൂർവ്വം ആഘോഷിക്കുന്നു. 

ഈവർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ റവ ഫാദർ സജി സി John നേതൃത്വം നൽകുന്നു, രാവിലെ 8 30ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ,സുവിശേഷ പ്രസംഗവും , പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥപ്രാർത്ഥനയും , റാസയും, ശ്ലൈഹിക വാഴ്വും, നേർച്ച വിളമ്പും ,സ്നേഹവിരുന്നും നടത്തപ്പെടുന്നു. മലങ്കര സഭയുടെ യുഗ ആചാര്യനും കാലത്തെ അതിജീവിച്ച് കർമയോഗിയും മനുഷ്യ സ്നേഹത്തിൻറെ വറ്റാത്ത ഉറവയും ആയിരുന്നു പരിശുദ്ധാ പരുമല കൊച്ചുതിരുമേനി. പ്രാർത്ഥനയുടെയും തപസ്സി ഇന്റയും ത്യാഗ സന്നദ്ധതയുടയും ഒരു ജീവിതശൈലിയായിരുന്നു തിരുമേനി യുടേത് . ഈവർഷത്തെ പെരുന്നാൾ ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു. ഇടവകയ്ക്കു വേണ്ടി, വികാരി – റവ.ഫാദർ സജി സീ ജോൺ phone No. 07587351426 ട്രസ്റ്റി – മോണിട്ടൺ മുതലാളി നമ്പർ 07403451341സെക്രട്ടറി- മത്യൂ ചാക്കോ നമ്പർ 07795398389

പെരുന്നാൾ നടക്കുന്ന പള്ളിയുടെ വിലാസം. St. Mary’s Eritrean Orthodox Tewahdo Church, 538 Carntyne Rd, Glasgow G32 6ET.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more