1 GBP = 113.59
breaking news

ഫലസ്തീൻ-ഇസ്രായേൽ സംഘർഷം; വിവിധ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി

ഫലസ്തീൻ-ഇസ്രായേൽ സംഘർഷം; വിവിധ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടൺ: ഫലസ്തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ വിവിധ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. സൗദി അറേബ്യ, ഈജിപ്ത്, തുർക്കിയ, യു.കെ വിദേശകാര്യമന്ത്രിമാരുമായും ഖത്തർ പ്രധാനമന്ത്രിയുമായും ആന്റണി ബ്ലിങ്കൺ ചർച്ച നടത്തി. ബ്ലിങ്കൺ തന്നെയാണ് ചർച്ച നടത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ജോർദാൻ ഉപപ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചർച്ച നടത്തിയെന്ന് ബ്ലിങ്കൺ അറിയിച്ചു. ഖത്തർ പ്രധാനമന്ത്രി , തുർക്കിയ വിദേശകാര്യമന്ത്രി, ഈജിപ്ത് വിദേശകാര്യമന്ത്രി എന്നിവരുമായും ഇസ്രായേൽ വിഷയം ചർച്ച ചെയ്തുവെന്ന് ആന്റണി ബ്ലിങ്കൺ പറഞ്ഞു.

ഇസ്രായേലിന്റെ തിരിച്ചടിക്കാനുള്ള അവകാശം ചർച്ചകളിൽ ബ്ലിങ്കൺ ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പം ബന്ദികളെ മോചിപ്പിക്കണമെന്നും ഇസ്രായേൽ പൗരൻമാരെ സുരക്ഷിതരാക്കണമെന്ന ആവശ്യവും ചർച്ചകളിൽ ഉന്നയിച്ചതായി ബ്ലിങ്കൺ അറിയിച്ചു.

ഇ​സ്രാ​യേ​ലിൽ കടന്നുകയറി ശ​നി​യാ​ഴ്ച നടത്തിയ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ 250ഓളം ​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 1500 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തിരുന്നു. മിന്നലാ​ക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 232ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. 1610 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. മ​ര​ണ​സം​ഖ്യ ഉ​യ​രു​​ക​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച, ജൂ​ത വി​ശേ​ഷ ആ​ച​ര​ണ​മാ​യ ‘സൂ​ക്കോ​ത്തി’​ന്റെ പേ​രി​ൽ എ​ണ്ണൂ​റോ​ളം ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​രും ജൂ​ത പു​രോ​ഹി​ത​രും കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ അ​ൽ അ​ഖ്സ പ​ള്ളി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി കു​ത്തി​യി​രി​ക്കു​ക​യും ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്തീ​നി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഫ​ല​സ്തീ​നി​ൽ പ്ര​ക്ഷു​ബ്​​ധാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക​ര​യും ക​ട​ലും ആ​കാ​ശ​വും വ​ഴി ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് ഹ​മാ​സി​ന്‍റെ സാ​യു​ധ​വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡി​ന്‍റെ ഭ​ട​ന്മാ​ർ ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more