1 GBP = 113.59
breaking news

‘ഓപ്പറേഷൻ വനജ്’; പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

‘ഓപ്പറേഷൻ വനജ്’; പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിൽ പരിശോധന. വിജിലൻസാണ് മിന്നൽ പരിശോധന നടത്തുന്നത്. ‘ഓപ്പറേഷൻ വനജ്’ എന്ന പേരിലാണ് റെയ്ഡ്. പട്ടികവർഗക്കാർക്കുള്ള പദ്ധതിയിൽ ക്രമക്കേട് നടക്കുന്നുവെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മിന്നൽ റെയ്ഡ്. 7 പ്രോജക്ട് ഓഫീസുകൾ, 11 ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകൾ, 14 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തെ പട്ടികവർഗ ഡയറക്ടറേറ്റിലും പരിശോധന നടക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more