1 GBP = 113.59
breaking news

നെതർലൻഡ്സിൽ തീവ്ര വലതുപക്ഷ കക്ഷി പാർട്ടി ഫോർ ഫ്രീഡം (പി.വി.വി) അധികാരത്തിലേക്ക്

നെതർലൻഡ്സിൽ തീവ്ര വലതുപക്ഷ കക്ഷി പാർട്ടി ഫോർ ഫ്രീഡം (പി.വി.വി) അധികാരത്തിലേക്ക്

നെതർലൻഡ്സിൽ നവംബർ 22നു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ കക്ഷി പാർട്ടി ഫോർ ഫ്രീഡം (പി.വി.വി) അധികാരത്തോടടുത്തിരിക്കുന്നു. ഹിയർട്ട് വിൽഡേഴ്സ് നയിക്കുന്ന പി.വി.വി 150 അംഗ പാർലമെന്റിൽ 37 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ നേടിയതിന്‍റെ ഇരട്ടി സീറ്റുകൾ അവർ പിടിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് വന്ന മധ്യ ഇടതുപക്ഷ ഹരിത-തൊഴിലാളി സഖ്യത്തിന് 25 സീറ്റാണ് കിട്ടിയത്. മുൻ പ്രധാനമന്ത്രി മാർക് റൂത്തെയുടെ മധ്യ-വലതു ചായ്‌വുള്ള ഭരണകക്ഷി പീപ്ൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി (വി.വി.ഡി)ക്കു 24 സീറ്റേ കിട്ടിയുള്ളൂ. പതിവനുസരിച്ച് ഏറ്റവും വലിയ കക്ഷി സർക്കാർ രൂപവത്കരിക്കാൻ മുന്നോട്ടുവരും. കേവല ഭൂരിപക്ഷത്തിന് 76 സീറ്റ് വേണമെങ്കിലും, 20 സീറ്റ് നേടിയ യാഥാസ്ഥിതിക നാഷനൽ സോഷ്യൽ കോൺട്രാക്ട് (എൻ.എസ്.സി) സഖ്യത്തിനു താൽപര്യം കാണിച്ചതോടെ ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ നേടിയെടുക്കാനാവുമെന്നാണ് വിൽഡേഴ്സിന്‍റെ കണക്കുകൂട്ടൽ.

യൂറോപ്പിൽ പലയിടങ്ങളിലും പിടിമുറുക്കുന്നുവെന്നു കരുതപ്പെടുന്ന തീവ്ര വലതുപക്ഷത്തിന്റെ മറ്റൊരു പതിപ്പാണ് ഡച്ച് രാഷ്ട്രീയത്തിലെ പി.വി.വി. ഉറച്ച ഇസ്രായേൽ പിന്തുണക്കാരനായ വിൽഡേഴ്സ് ഇസ്‌ലാമിനെയും മൊറോക്കോക്കാരെയും നീചമായ ഭാഷയിൽ ആക്ഷേപിച്ചുവന്നയാളാണ്. അധികാരത്തിൽ വന്നാൽ ഖുർആൻ നിരോധിക്കുമെന്നും പള്ളികൾ അടച്ചുപൂട്ടുമെന്നും സർക്കാർ സ്ഥാപനങ്ങളിൽ ശിരോവസ്ത്ര വിലക്കേർപ്പെടുത്തുമെന്നും മുസ്‍ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കു നേരെ അതിർത്തികൾ അടച്ചുപൂട്ടുമെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. തീവ്രദേശീയതയുടെ ഭാഗമായി ഇ.യുവിൽനിന്ന് രാജ്യം പുറത്തുവരണമെന്നും അദ്ദേഹം വാദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more