1 GBP = 113.59
breaking news

നവകേരള സദസിൽ ജീവനക്കാർ എത്തണം; ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് കളക്ടർ

നവകേരള സദസിൽ ജീവനക്കാർ എത്തണം; ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് കളക്ടർ

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ. സർക്കാർ നിർദേശമില്ലെന്നും കളക്ടർ എന്ന നിലയിൽ സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു. തീരുമാനത്തിന്റെ പോസിറ്റീവായ വശം മാനസിലാക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.

സർക്കാർ തീരുമാനം നടപ്പിലാക്കേണ്ടത് ജീവനക്കാരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നടപടികൾ വേഗത്തിലാക്കാൻ ജീവനക്കാരുടെ സാന്നിധ്യം സഹായിക്കുമെന്നും കളക്ടർ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നത് ജനാധിപത്യ അവകാശമാണെന്നും കളക്ടർ കെ.ഇമ്പശേഖർ പ്രതികരിച്ചു.

നവംബർ 18, 19 തീയതികളിലാണ് കാസർ​ഗോഡ് നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. ഞായറാഴ്ച പ്രവർത്തി ദിവസമാക്കിയാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. പങ്കെടുക്കാൻ ഡ്യൂട്ടി നൽകിക്കൊണ്ട് വകുപ്പ് ജില്ലാ മേധാവി ഉത്തരവിറക്കണമെന്നും എല്ലാ ജീവനക്കാരും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും വകുപ്പ് ജില്ലാ മേധാവികൾക്ക് നിർദേശം നൽകിയാണ് ഉത്തരവ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more