1 GBP = 113.59
breaking news

മോദി-ബൈഡൻ കൂടിക്കാഴ്ച്ച; സാമ്പത്തിക സഹകരണവും കാലാവസ്ഥാ വ്യതിയാനവും പ്രധാന വിഷയമെന്ന് യു.എസ്

മോദി-ബൈഡൻ കൂടിക്കാഴ്ച്ച; സാമ്പത്തിക സഹകരണവും കാലാവസ്ഥാ വ്യതിയാനവും പ്രധാന വിഷയമെന്ന് യു.എസ്

വാഷിങ്ടൺ: ന്യൂഡൽഹിയിൽ ജി 20 ഉച്ചകോടിക്കു മുന്നോടിയായി നടക്കുന്ന മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണവും കാലാവസ്ഥാ വ്യതിയാനവും പ്രധാന ചർച്ച വിഷയമായിരിക്കുമെന്ന് യു.എസ്. ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, ബഹുമുഖ വികസന ബാങ്ക് പരിഷ്‌കരണം, റഷ്യ-ഉക്രെയ്ൻ യുദ്ധം എന്നിവയും ചർച്ചയിൽ വരും. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി മോദിയുമായി യു.എസ്. പ്രസിഡന്റ് ബൈഡൻ കൂടിക്കാഴ്ച നടത്തുക. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ന്യൂഡൽഹിയിലേക്ക് പോകുമെന്നും വെള്ളിയാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ കാണുമെന്നും ദേശീയ സുരക്ഷാ കൗൺസിൽ കോർഡിനേറ്റർ ജോൺ കിർബി അറിയിച്ചു.

ഉഭയകക്ഷി യോഗത്തിൽ എന്താണ് ചർച്ച ചെയ്യപ്പെടുക എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജി 20 യുടെ അജണ്ട, സാമ്പത്തിക സഹകരണം, ബഹുമുഖ നിക്ഷേപ അവസരങ്ങൾ, വികസന ബാങ്ക് പരിഷ്കരണവും പുനർ രൂപകൽപ്പനയും തുടരുന്നത് സംബന്ധിച്ച കാര്യങ്ങൾ എന്നിവയെല്ലാം ഇരുവരും ചർച്ച ചെയ്യും. ജി 20 ഉച്ചകോടിയിൽ ഊർജ്ജ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തെക്കുറിച്ച് യു.എസ് ചർച്ച നടത്തുമെന്നും കിർബി പറഞ്ഞു. ഉഭയകക്ഷി കൂടിക്കാഴ്ചയുടെ തീയതി ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വെള്ളിയാഴ്ച നടക്കുമെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. ഉക്രെയ്‌നിൽ യുദ്ധവും പിന്നാക്ക രാജ്യങ്ങളിൽ അത് ഉണ്ടാക്കുന്ന വിപരീത ഫലവും ചർച്ചയിൽ വിഷയങ്ങളാകും. ഇൻഡോ-പസഫിക്കിലുടനീളം സുരക്ഷ, സാമ്പത്തിക, നയതന്ത്ര വെല്ലുവിളികളെ കുറിച്ചും ഇരുനേതാക്കളും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനി, ഞായർ ദിവസങ്ങളിൽ യു.എസ്.പ്രസിഡന്റ് ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സെഷനുകളിൽ പങ്കെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more