1 GBP = 113.59
breaking news

ബർജസ് ഹില്ലിൽ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ മൃത സംസ്കാര ശുശ്രുഷകൾ ആഗസ്റ്റ് മാസം 2 തിയതി ബുധനാഴ്‌ച

ബർജസ് ഹില്ലിൽ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ മൃത സംസ്കാര ശുശ്രുഷകൾ ആഗസ്റ്റ് മാസം 2 തിയതി ബുധനാഴ്‌ച

ജിജോ അരയത്ത്

കഴിഞ്ഞ ദിവസം ബർജസ് ഹില്ലിൽ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ മൃത സംസ്കാര ശുശ്രുഷകൾ ആഗസ്റ്റ് മാസം 2 തിയതി ബുധനാഴ്‌ച ഉച്ചകഴിഞ്ഞു 12 .30 മുതൽ ബർജെസ് ഹിൽ സെയിന്റ് വിൽഫ്രഡ് പള്ളിയിൽ വച്ച് നടത്തപെടുന്നതാണ് .മൃത സംസ്കാര ശുശ്രുഷകൾക്കു റവ ഫാ. റിക്ക്, റവ.ഫാ. ബിനോയ് നിലയാറ്റിങ്കൽ തുടങ്ങിയവർ മുഖ്യ കാർമികത്വം വഹിക്കും. ശുശ്രുഷകളെ തുടർന്ന് ഉച്ച കഴിഞ്ഞു 1.15 മുതൽ 1.30 വരെ മൃതദേഹം കാണുന്നതിനും, ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

പിന്നീട് മറ്റു സംസ്കാര ശുശ്രുഷകൾ നടക്കുന്നത് ഉച്ച കഴിഞ്ഞു 2 .30 മുതൽ ബ്രൈട്ടൻ ക്രെമറ്റോറിയത്തിലായിരിക്കും. മഞ്ജുവിന്റെ സംസ്കാരശുശൂഷകളിൽ പങ്കെടുക്കുവാൻ മാതാപിതാക്കളും നാട്ടിൽ നിന്ന് എത്തിച്ചേരുന്നതാണ്. മഞ്ജുവിന്റെ മൃത സംസ്കാര ശുശ്രുഷകളുടെ സുഗമമായ നടത്തിപ്പിനായി ഹേവാർഡ്‌സ് ഹീത്തിലെയും, ബർജെസ് ഹില്ലിലെയും മലയാളീ സമൂഹം ഒന്നടങ്കം പ്രവർത്തിച്ചു വരുന്നു.

UK LTI Mindtree ൽ ജോലി ചെയ്തിരുന്ന മഞ്ജു ഗോപാലകൃഷ്ണൻ (40) ജൂലൈ മാസം 23 തിയതിയാണ് ദൈവസന്നിധിയിലേക്ക് യാത്രയായതു . കുറച്ചു നാളുകളായി ക്യാൻസർ രോഗ ബാധിത ആയിരുന്നു . ഭർത്താവ് അലൻ, മക്കൾ അമേയ, നിലിയ, ഭർതൃ മാതാപിതാക്കൾ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ് – ഏലിസബെത്ത് എന്നിവർകൊപ്പം കുടുംബമായാണ് ബർജസ് ഹില്ലിൽ താമസിച്ചു വന്നത്.
കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണൻ – പദ്മിനി ദമ്പതികളുടെ മകളാണ്.
Address
St .Wilfrid’s Church
Burgess Hill
Station Road -RH15 9EN

Woodvale Crematorium
Lewes Road
Brighton -BN2 3QB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more