1 GBP = 113.59
breaking news

ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം: അലോഷ്യസ് ഗബ്രിയേൽ പ്രസിഡന്റ്, ജോർജ് കുര്യൻ സെക്രട്ടറി, അമിത് മാത്യു ട്രഷറർ

<strong>ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം: അലോഷ്യസ് ഗബ്രിയേൽ പ്രസിഡന്റ്, ജോർജ് കുര്യൻ സെക്രട്ടറി, അമിത് മാത്യു ട്രഷറർ</strong>

ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ (LUKA) 2023 ലെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ 15 ന് ലൂസി ഫാം ലേർണിംഗ് സെൻററിൽ വച്ച് ആഘോഷിച്ചു. ഇതോടൊപ്പം നടത്തിയ വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ലൂക്കയുടെ 2023 -2025 കാലയളവിലേയ്ക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ലൂക്കയിലും യുക്മയിലും വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള അലോഷ്യസ് ഗബ്രിയേൽ പ്രസിഡന്റ് ആയും, ലൂട്ടൻ ക്രിസ്തീയ സമുദായത്തിലെ മുൻനിര പ്രവർത്തകരിൽ ഒരാളായ ജോർജ് കുര്യൻ സെക്രട്ടറി ആയും അമിത് മാത്യു ട്രഷറർ ആയും സ്ഥാനമേറ്റെടുത്തു. ലൂക്കയിലെ പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും പരിപാടിയിൽ ഉടനീളം ശ്രദ്ധേയമായിരുന്നു. കമ്മിറ്റിയിൽ ചേർന്ന് പ്രവർത്തിക്കാൻ പുതിയ അംഗങ്ങൾ കാണിച്ച സന്നദ്ധതയും വനിതാ അംഗങ്ങളുടെ പ്രാതിനിധ്യവും പ്രത്യേകം പ്രശംസ നേടി.

ലൂക്ക കലാകാരന്മാരുടെ സംഗീതത്തിനും, നൃത്ത ചുവടുകളാക്കുമൊപ്പം കുട്ടികളുടെ ഫാഷൻ ഷോയും കാണികളിൽ ആവേശമുയർത്തി. ബേബി കുര്യനും അരുൺ തോമസും നേതൃത്വം നൽകിയ ഇൻസ്ട്രുമെൻറൽ മ്യൂസിക് പ്രോഗ്രാം വ്യത്യസ്ത അനുഭവമായിരുന്നു. ഡിസംബറിൽ അകാല മരണമടഞ്ഞ ലൂക്കയുടെ സ്ഥാപക നേതാവായ ജിജി മാത്യൂസിന് ലൂക്ക കലാകാരൻമാർ നൽകിയ മ്യൂസിക്കൽ ട്രിബൂട്ട് വികാര നിർഭരമായിരുന്നു.

ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷത്തിലെ റാഫിൾ ടിക്കറ്റ് വരുമാനം ലൂട്ടൻ ടൗൺ സെന്ററിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ തീപിടുത്തത്തിൽ വീടും വസ്തുക്കളും പൂർണ്ണമായി നഷ്ടപ്പെട്ട മലയാളി വിദ്യാർത്ഥികളുടെ സഹായത്തിനായി വിനിയോഗിക്കപ്പെടും എന്ന് LUKA ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more