1 GBP = 113.59
breaking news

വിധി നിർണയത്തെ ചൊല്ലി തർക്കം; കുന്നംകുളം ഉപജില്ലാ കലോത്സവം തടസപ്പെട്ടു

വിധി നിർണയത്തെ ചൊല്ലി തർക്കം; കുന്നംകുളം ഉപജില്ലാ കലോത്സവം തടസപ്പെട്ടു

കുന്നംകുളം ഉപജില്ലാ കലോത്സവം തടസ്സപ്പെട്ടു. വിധിനിർണയത്തെ ചൊല്ലി ഇന്നലെ നടന്ന സംഘർഷത്തിനിടെ മൈക്ക് സെറ്റ് ഉൾപ്പെടെ തകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് മൈക്ക് ഓപ്പറേറ്റർമാർ പണിമുടക്കിയതാണ് കലോത്സവം തടസ്സപ്പെടാൻ ഇടയാക്കിയത്.

വട്ടപ്പാട്ടിലെ വിധി നിർണയത്തിൽ അപാകത ഉണ്ടെന്ന് കാണിച്ച് ചെറുമനങ്ങാട് കോണ്‍കോട് HSS സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വേദിയില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ലാത്തിവീശി. ലാത്തിച്ചാർജിൽ പത്തിലധികം കുട്ടികൾക്ക് പരുക്കേറ്റിരുന്നു.

വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മൈക്ക് ഉള്‍പ്പെടെ തട്ടിമറിച്ചിട്ടതോടെയാണ് പൊലീസ് ലാത്തി വീശിയത്. അതേസമയം ഇന്ന് മത്സരത്തിനായി എത്തിയ വിദ്യാർത്ഥികൾ വലയുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more