1 GBP = 113.59
breaking news

ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ല; സിവിൽ കോഡിനായി വാദിച്ച പാർട്ടിയാണ് സിപിഐഎം എന്ന് കെ സുരേന്ദ്രൻ

ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ല; സിവിൽ കോഡിനായി വാദിച്ച പാർട്ടിയാണ് സിപിഐഎം എന്ന് കെ സുരേന്ദ്രൻ

ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം വിഭാഗത്തിന് എതിരല്ല. അവരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് യുഡിഎഫിൻ്റെയും എൽഡിഎഫിന്റെയും പ്രവർത്തനങ്ങൾ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടിൽ നിന്നും സിപിഐഎമ്മും കോൺഗ്രസും പിന്മാറണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് പ്രചരിപ്പിക്കാൻ ബിജെപി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. യുഡിഎഫും എൽഡിഎഫും മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. കേരളത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മാധ്യമ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ദേശീയ നേതൃത്വവുമാണ്. ഏകീകൃത സിവിൽ കോഡ് വേണമെന്ന് ശക്തമായി വാദിച്ച പാർട്ടിയാണ് സിപിഐഎം. വർഗീയശക്തികളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് സിപിഐഎമ്മും കോൺഗ്രസും നടത്തുന്നത്. മുത്തലാക്കിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുസ്ലിം സഹോദരങ്ങൾ കേരളത്തിലുണ്ട് എന്നും സുരേന്ദ്രൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more