1 GBP = 113.63
breaking news

പുതിയ വി.സിമാരുടെ നിയമന നടപടിയുമായി മുന്നോട്ട്; വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

പുതിയ വി.സിമാരുടെ നിയമന നടപടിയുമായി മുന്നോട്ട്; വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

വിട്ടു വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുതിയ വി സി മാരുടെ നിയമന നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ നീക്കം. 2-3 മാസത്തിനകം പുതിയ വി സിമാര്‍ സ്ഥാനത്ത് ഉണ്ടാകുമെന്ന് ഗവര്‍ണര്‍ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളില്‍ തന്നെ പേരുകള്‍ നല്‍കാന്‍ സെലക്ഷന്‍ കമ്മറ്റിയോട് ആവശ്യപ്പെടും 3 മുതല്‍ അഞ്ചുവരെ പേരുകള്‍ ഉള്ള പട്ടികയാണ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയെന്നും ചാന്‍സിലര്‍ എന്ന നിലയില്‍ ബാഹ്യ ഇടപെടല്‍ ഇല്ലാതെ വി സി ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കേണ്ടത് തന്റെ കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേ സമയം കോടതിയുടെ തീരുമാനം വന്ന ശേഷം മാത്രമേ നിയമന നടപടികള്‍ ആരംഭിക്കു എന്ന് ഗവര്‍ണര്‍ പിന്നീട് പ്രതികരിച്ചു. സുപ്രി കോടതി, ഹൈക്കോടതി വിഡ്ഢികളുടെ പശ്ചാത്തലത്തില്‍ പുതിയ വി.സി നിയമന നടപടികളിലേക്ക് കടക്കാനാണ് നീക്കം എന്നാണ് രാജ്ഭവന്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ തുടര്‍ നീക്കങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ട് വരാന്‍ നിയമസഭ വിളിച്ച് ചേര്‍ക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും.

ഡിസംബര്‍ ആദ്യവാരം മുതല്‍ 15 വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് ആലോചന. ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ബില്ലാക്കുകയാണ് സഭസമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. മില്‍മ പാലിന്റെ വില വര്‍ധനവ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെങ്കിലും ഇന്നത്തെ മന്ത്രിസഭയോഗം അത് പരിഗണിച്ചേക്കില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more