1 GBP = 113.59
breaking news

കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ കൺവെൻഷനിൽ സ്ഫോടനം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 23 പേര്‍ക്ക് പരിക്ക്

കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ കൺവെൻഷനിൽ സ്ഫോടനം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 23 പേര്‍ക്ക് പരിക്ക്

കൊച്ചി: കളമശ്ശേരിയിൽ യഹോവാസാക്ഷികളുടെ കൺവെൻഷനിൽ സ്ഫോടനം. ഇന്നു രാവിലെ ഒമ്ബതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെൻഷൻ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്.

കളമശ്ശേരിയിൽ നടന്നത് ഉ​ഗ്ര സ്ഫോടനമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒന്നിലധികം സ്ഫോടനം നടന്നു. തുടരെത്തുടരെ പൊട്ടിത്തെറിയുണ്ടായി.

സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. യഹോവായ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞു.

ചിലരെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാ​ഗ്രത നിർദേശം നൽകി. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. പ്രാര്‍ത്ഥന തുടങ്ങി നിമിഷങ്ങള്‍കക്ക് തന്നെ സ്ഫോടനം നടന്നതായിട്ടാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more