നാട്ടുകാരുടെ ഏറ്റവും പ്രിയങ്കരനായ ജോമോൻ ചേട്ടന് യു കെ മലയാളികൾ വിഗണിൽ ഇന്ന്കണ്ണീരിൽ കുതിർന്ന അന്ത്യ യാത്രാമൊഴിയേകും…
May 23, 2022
ഏപ്രിൽ 24ന് യു കെയിലെ വിഗണിൽ നിര്യാതനായ മുൻ വിഗൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റുമായിരുന്ന ജോമോൻ ചേട്ടന് യു കെ മലയാളി സമൂഹം കണ്ണീരോടെ അവസാന യാത്രയയപ്പ് നൽകും. ആത്മാർത്ഥതയും ദൈവാശ്രയവും കാര്യപ്രാപ്തിയും കൈമുതലായ ഏവർക്കും പ്രിയങ്കരനുമായിരുന്ന ജോമോൻ ചേട്ടൻ്റെ വിടവാങ്ങൽ തിരുക്കർമങ്ങൾ ഇന്ന് തിങ്കളാഴ്ച (23/5/22) രാവിലെ 10.30 ന് വിഗണിലെ പെൻബെർട്ടൺ സെൻ്റ്. കത്ത്ബെർട്ട് റോമൻ കാത്തലിക് ദേവാലയത്തിൽ നടക്കും.
ജോമോൻ ചേട്ടൻ്റെ ഭൗതിക ശരീരം ഫ്യൂണറൽ ഡയറക്ടേഴ്സ് രാവിലെ പള്ളിയിൽ എത്തിക്കും. തുടർന്ന് ലിതർലാൻറ് സീറോ മലബാർ പള്ളി വികാരി റവ.ഫാ.ആൻഡ്രൂസ് ചെതലൻ്റെ മുഖ്യ കർമ്മികത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. ശുശ്രൂഷകൾ പൂർത്തിയായതിന് ശേഷം പൊതുദർശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നും ജോമോൻ ചേട്ടൻ്റെ സഹോദരിയും കുടുംബവും കഴിഞ്ഞയാഴ്ച യുകെയിലെത്തിച്ചേർന്നു. തൻ്റെ രാഷ്ട്രീയ പ്രവർത്തനം സാമൂഹ്യ നന്മക്കായി വിനിയോഗിച്ച്, തൻ്റെ യൗവനകാലം അർത്ഥപൂർണ്ണമാക്കിയ ജോമോൻ ചേട്ടൻ്റെ ജന്മനാട്ടിലെ എല്ലാവർക്കും സംസ്കാര ചടങ്ങുകൾ കാണുന്നതിന് ലൈവ് സംപ്രേക്ഷണം ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി വിഗൺ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് ഉച്ചക്ക് ഒരു മണിക്ക് വിഗണിലുള്ള ഗിഡ്ലോ സിമിത്തേരയിൽ ഭൗതിക ശരീരം എത്തിക്കും. തുടർന്ന് സിമിത്തേരിയുടെ അവസാന പ്രാർത്ഥനകൾക്ക് ശേഷം ജോമോൻ ചേട്ടൻ വിഗണിലെ ആറടി മണ്ണിലേക്ക് തൻ്റെ പ്രിയപ്പെട്ടവരോടെല്ലാം യാത്ര പറഞ്ഞ് വിടവാങ്ങും. രണ്ട് പതിറ്റാണ്ടുകൾ രോഗാവസ്ഥയിലായിരുന്നപ്പോൾ പോലും നിറസാന്നിധ്യമായിരുന്ന വിഗണിൽ ജോമോൻ ചേട്ടൻ ഒരു ജ്വലിക്കുന്ന ഓർമ്മയായി മാറും. ഇന്നത്തെ സംസ്കാര ശുശ്രൂഷകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:-
റ്റോസി സക്കറിയ – 07855945771
ജിനോ. പി. ജോയി – 07565510747 സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:- St. Cuthberts R C Church,41,
click on malayalam character to switch languages