കേംബ്രിഡ്ജിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ജീവൻ ട്രസ്റ്റ് യുകെയുടെ ഉത്‌ഘാടനം റോയ്‌സ്റ്റൺ മേയർ Cllr. മേരി ആൻ്റണി നിർവ്വഹിച്ചു……
Apr 27, 2023
എബ്രഹാം ലൂക്കോസ്
കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻ്റെ ഈസ്റ്റർ വിഷു ആഘോഷ പരിപാടിയുടെ പ്രൗഢമായ വേദിയിൽ ജീവൻ ട്രസ്റ്റ് യുകെ എന്ന ചാരിറ്റി സംഘടനയ്ക്ക് നൂറുകണക്കിന് മലയാളികളെ സാക്ഷികളാക്കി കേംബ്രിഡ്ജ് മേയർ കൗൺസിലർ. മേരി ആൻറണി പ്രകാശ ദീപം തെളിയിച്ചു.
ചടങ്ങിൽ കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻ പ്രസിഡൻറ് മഞ്ജു ബിനോയ്, ഒരു കൊച്ചു പെൺകുട്ടിക്ക് തൻറെ ഒരു കിഡ്‌നി പകുത്തു നൽകി മനുഷ്യ സ്നേഹത്തിൻറെ മഹത്തായ മാതൃക കാണിച്ചുതന്ന സണ്ടർലണ്ടിലെ സീനിയർ സോഷ്യൽ വർക്കറായ ശ്രീ. സിബി തോമസ്, ഇരുപതു വർഷത്തിലേറെയായി ലീഡ്‌സിലെ ജനറൽ പ്രാക്റ്റീഷനറും സീനിയർ ഡോക്ടറുമായ ഡോ. സോജി അലക്സ്, ലീഡ്‌സിലെ തന്നെ സീനിയർ ഡെന്റൽ ഓഫീസർ ഡോ. വിമലാ സെബാസ്റ്റ്യൻ, അവയവ ദാനത്തിലൂടെ ഏവർക്കും മാതൃകയായ ലണ്ടണിലെ സീനിയർ സോളിസിറ്റർ ഫ്രാൻസിസ് മാത്യു (അസ്സി), മുൻ വർഷങ്ങളിൽ CMA ചാർട്ടർ പ്രസിഡന്റ് , യുക്മ നാഷണൽ സെക്രട്ടറി എന്നീ മേഖലയിൽ പ്രവർത്തിച്ച, ഇപ്പോൾ ഇൻഷുറൻസ് അഡ്വൈസറായി പ്രവർത്തിക്കുന്ന ശ്രീ. എബ്രഹാം ലൂക്കോസ്, സീനിയർ സോഷ്യൽ വർക്കർ പ്രാക്റ്റീഷനർ ബക്കിങ്ങാം ഷെയർ ശ്രീമതി സോമിനി വിമലാ ജോയി, ബാർക്ലെയ്‌സ് ബാങ്ക് പ്രൊപോസിഷൻ മാനേജർ ശ്രീ. ആൻറണി എബ്രഹാം, പീറ്റർബറോ ഹോസ്പിറ്റൽ വാർഡ് മാനേജർ ശ്രീമതി മനീഷാ ജോസഫ്, പ്രമുഖ സോഷ്യൽ വർക്കറും നോർത്താംപ്ടൺ ഷെയർ കൗൺസിലറുമായ ശ്രീമതി സൂസൻ ഫിലിപ്പ്, എന്നിവരും, കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻറെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു.
ജീവൻ ട്രസ്റ്റ് പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങൾ വളർന്നുവരുന്ന നമ്മുടെ കമ്മ്യൂണിറ്റിക്കു ഇന്ന് വളരെ അത്യാവശ്യമാണെന്നും ഇത് “ഡൊമസ്റ്റിക് വയലൻസിലൂടെ” കഷ്ടതയനുഭവിക്കുന്നവർക്കു ഒരു ബോധവൽകരണം ആവശ്യമാണെന്നും ഈ മെസ്സേജ് റോയിസ്റ്റാൻ പോലെയുള്ള തൻ്റെ സ്ഥലത്തേക്കും ഈ സർവീസ് വ്യാപിപ്പിക്കണമെന്നും അങ്ങനെ എല്ലാ മലയാളികൾക്കും ഇതൊരു കൈതാങ്ങാവട്ടെയെന്നു മേയർ തൻ്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
മലയാളികളുടെ ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദാരുണമായ സംഭവങ്ങളാണ് ജീവൻട്രസ്റ്റിൻറെ തുടക്കത്തിന് കാരണമായതെന്നും, കുടുബവഴക്കിനെ തുടർന്ന് കെറ്ററിംഗിൽ വളരെ ദാരുണമായി കൊലചെയ്യപ്പെട്ട 35 വയസുകാരിയായ അഞ്ചു അശോകിൻ്റെ പിഞ്ചോമനകളായ ജീവൻ, ജാൻവി എന്നിവരുടെ ഓർമ്മക്കായാണ് ഈ ചാരിറ്റി പ്രസ്ഥാനത്തിന് “ജീവൻ ട്രസ്റ് യുകെ” എന്ന് പേര് നൽകിയതെന്നും, സ്ഥാപക ട്രസ്റ്റിയും സുന്ദർലാണ്ടിലെ സീനിയർ സോഷ്യൽ വർക്കറുമായ സിബി തോമസ് തൻ്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
യുകെയിൽ നമുക്കെന്നും ആശ്രയിക്കാവുന്നതും, ആശ്രയിക്കേണ്ടിവരുന്നതുമായ ഒന്നാണല്ലോ ജി പി സർവീസ്. എന്തെല്ലാം സർവീസുകളാണ് ഒരു ജിപി.യിൽ നിന്നും ലഭിക്കാവുന്നത് എന്നതിനെ പറ്റിയുള്ള ഒരു മുഖപുര ഡോ. സോജി അലക്സ് വ്യക്തമാക്കി. നമ്മുടെ മലയാളീ കമ്മ്യൂണിറ്റിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചൈൽഡ് വിക്ടറിം ഡൊമസ്റ്റിക് വയലൻസിനെ പറ്റി വളരെ ആഴമായ ഒരു മെസ്സേജ് സോമിനി ജോസഫ് നൽകി. നമുക്ക് ഇവിടെ സോഷ്യൽ സർവീസിൽ നിന്നും ജനറൽ പ്രാക്റ്റീഷനലിൽനിന്നും ലഭിക്കുന്ന സർവീസുകൾ എന്തൊക്കെയാണെന്ന് മലയാളീ സമൂഹത്തെ ബോധവാന്മാരാക്കുക എന്നതുകൂടിയാണ് ജീവൻ ട്രസ്റ്റിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്നെന്നുകൂടി സോമിനി വ്യക്തമാക്കി.
യുകെയുടെ അക്ഷര നഗരിയായ കേംബ്രിഡ്ജിൽ വച്ച് ഈ ചാരിറ്റി സംഘടന യുടെ ഉത്‌ഘാടനം നടത്തുവാൻ സാധിച്ചത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒന്നായി ഞങ്ങൾ കാണുന്നു. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ, വിഷു, ആഘോഷങ്ങൾ മാത്രം നടത്താനുള്ള ഒരു സംഘടന മാത്രമായി തുടരുന്നതിനു പകരം തികച്ചു ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമാണ് കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻ എന്നത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
ഇവിടെ തെളിയുന്ന ഈ ചെറിയ തിരി ഒരു വലിയ പ്രകാശ ഗോപുരമായി ഈ നാട്ടിലെങ്ങും പ്രശോഭിക്കുവാൻ ജീവൻ ട്രസ്റ്റിന് ഇടയാവട്ടെ എന്ന് പ്രത്യാശിക്കുന്നു. ഉൽഘാടന വേളയിലും തുടർന്നും നിങ്ങൾ തന്ന സഹകരണം ഏവർക്കും ഒരു മുതൽക്കൂട്ടാവട്ടെ. നിങ്ങളുടെ പ്രവാസജീവിതത്തിലെ പ്രതിസന്ധിയിൽ ഒരു തുണയായി ഞങ്ങളും നിങ്ങളുടെ കൂടെ……
ഇതൊരു കൂട്ടായ്‌മയുടെ ശക്തിയാണ്. അതിരുകളില്ലാത്ത മറ്റോടുകൂടി ഒരിക്കൽ കൂടി പ്രൗഢ ഗംഭീരമായി CMA ഈസ്റ്റർ വിഷു ആഘോഷ പരിപാടികൾ നടത്താൻ നേതൃത്വം നൽകിയ CMA യുടെ എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി.
click on malayalam character to switch languages