1 GBP = 113.59
breaking news

മോശം കാലാവസ്ഥ: ജപ്പാൻ മൂന്നാം തവണയും ചന്ദ്ര ദൗത്യ വിക്ഷേപണം മാറ്റിവച്ചു

മോശം കാലാവസ്ഥ: ജപ്പാൻ മൂന്നാം തവണയും ചന്ദ്ര ദൗത്യ വിക്ഷേപണം മാറ്റിവച്ചു

ടോക്യോ: മോശം കാലാവസ്ഥയെത്തുടർന്ന് ജപ്പാന്റെ ബഹിരാകാശ ഏജൻസി തിങ്കളാഴ്ച്ച മൂന്നാം തവണയും ‘മൂൺ സ്‌നൈപ്പർ’ ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചു.

നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ചേർന്ന് വികസിപ്പിച്ചെടുത്ത ഗവേഷണ ഉപഗ്രഹവും തനേഗാഷിമ ദ്വീപിൽ നിന്ന് വിക്ഷേപിക്കാനിരുന്ന എച്ച്-2-എ റോക്കറ്റിൽ ഉണ്ടായിരുന്നു. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ) പുതിയ തീയതി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞയാഴ്ച ഇന്ത്യ ചന്ദ്രനിൽ ചാന്ദ്രയാൻ- 3 വിജയകരമായി ഇറക്കിയിരുന്നു. നാസയുടെ ആർട്ടെമിസ്- 1 എന്ന പേടകത്തിൽ ഒമോട്ടേനാഷി എന്ന ചാന്ദ്ര പേടകം ഇറക്കാൻ ജപ്പാൻ നേരത്തേ ശ്രമിച്ചിരുന്നു, പക്ഷേ ദൗത്യം പരാജയപ്പെടുകയായിരുന്നു. ചന്ദ്രനിലെ ഒരു നിർദ്ദിഷ്ട ലക്ഷ്യത്തിന്റെ 100 മീറ്ററിനുള്ളിൽ (330 അടി) ലാൻഡ് ചെയ്യാനാണ് ജാക്സ ലക്ഷ്യമിട്ടിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more