1 GBP = 113.59
breaking news

ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ ,ഈദ് വിഷു ആഘോഷങ്ങൾക്കുമാറ്റുകൂട്ടുവാൻ പാലാപ്പള്ളി ഫെയിം…. അതുൽ നറുകരയും സംഘവുംഇപ്സ്വിച്ചിലെത്തുന്നു.

<strong>ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ ,ഈദ് വിഷു ആഘോഷങ്ങൾക്കുമാറ്റുകൂട്ടുവാൻ പാലാപ്പള്ളി ഫെയിം…. അതുൽ നറുകരയും സംഘവുംഇപ്സ്വിച്ചിലെത്തുന്നു.</strong>

ബാബു മങ്കുഴിയിൽ

കടുവ എന്ന സുപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാരോ” എന്ന പാട്ടിലൂടെമലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക്റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പെർഫോമൻസും പാട്ടുകളും ആയി ഷിനോ പോളും ഏപ്രിൽ 16നുഇപ്സ്വിച്ചിൽ എത്തിച്ചേരുന്നു.

അതുൽ നറുകര :
കലാഭവൻ മണിയെന്ന അതുല്യ കലാകാരന് ശേഷം നാടൻ പാട്ടുകൾക്ക് പുതിയമാനങ്ങൾ നൽകി തന്റേതായ സ്വതസിദ്ധമായ ആലാപന ശൈലിയിൽമലയാളികൾക്ക് സുപരിചിതനാണ് അതുൽ നറുകര.
കടുവ എന്ന സിനിമയിലെ “പാലാ പ്പള്ളി” എന്ന ഗാനത്തിലൂടെ മലയാള സിനിമപിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം സ്വദേശത്തും വിദേശത്തുംനിരവധി സ്‌റ്റേജുകൾ കയ്യടക്കുകയാണ് .

പ്രശാന്ത് കാഞ്ഞിരമറ്റം :

25 വർഷത്തെ കലാജീവിതത്തിലൂടെ സിനിമാനടൻ,മിമിക്രി ആർടിസ്റ്റ് ,
T V പ്രെസെന്റർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച പ്രശാന്ത് കാഞ്ഞിരമറ്റംഒരിക്കൽക്കൂടി April 16 നു ഇപ്സ്വിച്ചിൽ …..

അരങ്ങുകളിൽ ജഗതി ശ്രീകുമാറിന്റെ ശബ്ദാനുകരണമാണ് പ്രശാന്ത് കാഞ്ഞിരമറ്റംഎന്ന കലാകാരന് ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്. ടെലിവിഷൻപ്രേക്ഷകരുടെ പ്രിയ അവതാരകനായി തിളങ്ങുന്നതിന് വഴിയൊരുക്കിയതുംജഗതിയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള പ്രശാന്തിന്റെ രസകരമായവർത്തമാനങ്ങളായിരുന്നു.
എം.എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത റിഥം എന്ന സിനിമയിലൂടെനായകനായി അരങ്ങേറ്റം. ആട് ഒരു ഭീകരജീവിയാണ്, അലമാര, പഞ്ചവർണതത്ത, മാർഗംകളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ പ്രശാന്ത്അഭിനയിച്ചു. സിനിമയേക്കാൾ മിമിക്രിയും ടെലിവിഷൻ ഷോകളുമാണ്മലയാളികൾക്കിടയിൽ പ്രശാന്തിനെ സുപരിചിതനാക്കിയത്.മികച്ച കലാകാരനെന്നഖ്യാതി നേടിയ പ്രശാന്തിന്‌ ഇപ്സ്വിച്ചിലേക്കു വീണ്ടും സ്വാഗതം .
ഷിനോപോൾ:
സംഗീത ലോകത്ത്‌ വർഷങ്ങളായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യപ്രതിഭയാണ് ഷിനോപോൾ .സംഗീതം ഒരു ഉപാസനയായി കൊണ്ടുനടക്കുന്ന,വേറിട്ടശബ്ദത്തിനുടമയായ ഷിനോ നല്ലൊരു ഗിറ്റാർ ,കീബോർഡ് പ്ലെയർ കൂടിയാണ് . 2016ൽ കോമഡി ഫിയസ്റ്റാ എന്ന പ്രോഗ്രാമിലൂടെ ഇപ്സ്വിച് മലയാളികൾക്ക്സുപരിചിതനായ ഇദ്ദേഹം വീണ്ടും ഇപ്സ്വിച്ചിലെത്തിച്ചേരുന്നു.
ദിലീപ് കലാഭവൻ :
അനേകം കലാകാരന്മാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മിമിക്രിയുടെഈറ്റില്ലമായ കൊച്ചിൻ കലാഭവനിലൂടെ കലാജീവിതത്തിനു തുടക്കം കുറിച്ച്അനവധി നിരവധി ടിവി ചാനലുകളിലൂടെയും വിദേശ ഷോകളിലൂടെയുംലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ കലാകാരനാണ് ദിലീപ്കലാഭവൻ. ലോക മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫ്‌ളവേഴ്‌സ് കോമഡിഒരുക്കിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെയും 360ഓളം കലാകാരന്മാർമാറ്റുരച്ച മഴവിൽ മനോരമ ഒരുക്കിയ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലൂടെയുംഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ദിലീപ്കലാഭവൻ .
അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങി 14 ഓളംസിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഈ അതുല്യകലാകാരൻ .
ചാരിറ്റി സ്കൈ ഡൈവിങ്ങിലൂടെ കേരളത്തിലെ നിർദ്ധനരായ 101 നഴ്സിംഗ്വിദ്യാർഥികൾക്കു പഠനത്തിനാവശ്യമായ 50 ലക്ഷം രൂപ സമാഹരിച്ച കേരളത്തിലെഏക കലാകാരൻ കൂടിയാണ് ദിലീപ് കലാഭവൻ .
ആര്യ കൃഷ്ണൻ :

ഫ്‌ളവേഴ്‌സ് tv,കൈരളി ,we channel ,Kappa TV തുടങ്ങി നിരവധി ചാനലുകളിലൂടെമലയാളികളുടെ മനം കവർന്ന ആര്യ കൃഷ്ണൻ നിരവധി വിദേശ സ്‌റ്റേജ്ഷോകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് .

വിസയും യാത്രാനുബന്ധ രേഖകളും കരസ്ഥമാക്കിയ ഈ കലാകാരന്മാരെല്ലാംഏപ്രിൽ മാസത്തിൽ യുകെയിൽ എത്തിച്ചേരുന്നു .

നല്ലോരു സായാഹ്നം ഈ കലാകാരന്മാരോട് ചേർന്ന് സകുടുംബം സുഹൃത്തുക്കളോടൊരുമിച്ചു ആഘോഷിക്കുവാൻ ഇപ്സ്വിച് മലയാളിഅസോസിയേഷൻ ഏവരെയും ഏപ്രിൽ 16 ന് St Albans high school ഓഡിറ്റോറിയത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്ത് കൊള്ളുന്നു .
Date 16/04/2023
Address :
St Albans high school
Digby road
Ipswich
IP4 3NJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more