1 GBP = 113.59
breaking news

ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് ചരിത്ര വിജയം ഐഒസി യു കെ, കേക്ക് മുറിച്ചും മധുരം പങ്കിട്ടും മാഞ്ചസ്റ്ററിൽ ആഘോഷിച്ചു.

ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് ചരിത്ര വിജയം ഐഒസി യു കെ, കേക്ക് മുറിച്ചും മധുരം പങ്കിട്ടും മാഞ്ചസ്റ്ററിൽ ആഘോഷിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നേടിയ ചരിത്ര വിജയത്തിൽ മഞ്ചേസ്റ്ററിലെ കോൺഗ്രസ്‌ പ്രവർത്തകർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ ബാനറിൽ ഒത്തുക്കൂടി ആവേശോജ്ജ്വലമായ ആഘോഷം നടത്തി

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് മഞ്ചേസ്റ്ററിലെ കത്തീഡ്രൽ യാർഡിൽ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയും ആണ് തങ്ങളുടെ ആഹ്ളാദം പ്രകടമാക്കിയത്.

IOC UK കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ് വിജയാഘോഷങ്ങൾക്ക് നേതൃത്വം നൽകി.

കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ IOC പ്രവർത്തകർ കൊടി തോരണങ്ങളും മധുര പലഹാരങ്ങളുമായി മാഞ്ചസ്റ്ററിൽ ഒത്തുകൂടിയും ടീവി ക്കു മുമ്പിലിരുന്നു കൗണ്ടിങ് നിരീക്ഷിച്ചുകൊണ്ട്
വിജയഘോഷങ്ങൾ ആരംഭിക്കുകയായിരുന്നു. സാധാരണ യുകെയിൽ ഇതുപോലുള്ള തിരഞ്ഞെടുപ്പ് വിജയങ്ങൾ വലിയ ആഘോഷങ്ങളാക്കാറില്ലങ്കിലും, ആവേശം നിറഞ്ഞ IOC പ്രവർത്തകർ ഓരോരുത്തരായി വന്നെത്തുകയായിരുന്നു.

റോമി കുര്യാക്കോസ്, സച്ചിൻ സണ്ണി, ഷിനാസ് ഷാജു, ഫെബിൻ സാബു, ലാൽസ് സെബാസ്റ്റ്യൻ എന്നിവർ വിജയാഹ്ലാദം പങ്കുവെച്ചു സംസാരിച്ചു.

നിസാർ അലിയാർ, ഫെബിൻ സാബു
റോണിമോൻ ജോസഫ്, ആധിൽ കറുമുക്കിൽ, സെബിൻ സെബാസ്റ്റ്യൻ, സെബാൻ ബേബി, മുഹമ്മദ്‌ റസാഖ്, ബിജോ ജോസഫ്, ജെസ്റ്റിൻ ജോസ്, സുധീഷ് കെ ജോസഫ് തുടങ്ങിയവർ ആഘോഷങ്ങളിൽ സജീവമായി
പങ്കാളികളായി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്, IOC UK കേരള ചാപ്റ്റർ പ്രതിനിനിധികളായി പ്രസിഡന്റ്‌ ശ്രീ. സുജു ഡാനിയേൽ, ശ്രീ. ബോബിൻ ഫിലിപ്പ് എന്നിവർ ഒരാഴ്ച്ചയിലേറെ അവിടെ മുഴുവൻ സമയ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത് ഐഒസി അഭിമാനത്തോടെയും, കർത്തവ്യവുമായി കാണുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

53 വർഷം പുതുപ്പള്ളിയെ കൈവെള്ളയിൽ എന്ന പോലെ പരിപാലിച്ചു പോന്ന കുഞ്ഞുകുഞ്ഞിനോടുള്ള അകമഴിഞ്ഞ സ്‌നേഹവും, അദ്ദേഹം എംഎൽഎ എന്ന നിലയിൽ പുതുപ്പള്ളിയിൽ നടത്തിയ ജനകീയ വികസന പ്രവർത്തനങ്ങളും, മുഖ്യമന്ത്രി എന്ന നിലയിൽ നടത്തിയ ജനപ്രീയ വികസന പദ്ധതികളും, സാമൂഹ്യ ഇടപെടലുകളും തെരഞ്ഞെടുപ്പിൽ വിജയകരണമായി.

കൂടാതെ മണ്ഡലമാകെ നിറഞ്ഞുനിന്ന ശ്രീ. ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വവും, പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശന്റെയും, കെപിസിസി പ്രസിഡന്റ്‌ ശ്രീ. കെ സുധാകരന്റെയും നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കോൺഗ്രസ്സിന്റെയും യുഡിഫിന്റെയും സംഘടനാ സംവിധാനവുമാണ് ചാണ്ടി ഉമ്മന്റെ വൻ വിജയത്തിൽ കലാശിക്കുവാൻ കഴിഞ്ഞതെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more