രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ഐഒസി പ്രവർത്തകർ ആഗോളതലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും; ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ ഇന്ന്.
Mar 26, 2023
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ലോകസഭാംഗത്വം റദ്ദാക്കപ്പെട്ട ഇന്ത്യൻ പ്രതിപക്ഷ നേതാവും, കോൺഗ്രസ് നേതാവും, വയനാട് പാർലിമെന്ററി പ്രതിനിധിയുമായിരുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ ഇന്ന് (ഞായറാഴ്ച) ഉച്ചക്ക് 2 മണിക്ക് ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ പ്രതിഷേധദിനമായി ആചരിക്കും.
ശനിയാഴ്ച (ഇന്നലെ) ഐഒസി ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂം പ്ലാറ്റുഫോം ഉപയോഗിച്ച് നടത്തിയ അടിയന്തിര യോഗത്തിൽ ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാനും, സോഷ്യൽ മീഡിയ, വാർത്താ മാധ്യമങ്ങൾ എന്നിവ പരമാവധി ഉപയോഗിച്ച് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും, ജനാധിപത്യ വിരുദ്ധമായ സംഘപരിവാർ ഗൂഡാലോചനകളും, ദേശവിരുദ്ധ നയങ്ങൾ ചോദ്യം ചെയ്യുന്നതിന്റെ പേരിൽ തുറങ്കലിലടക്കുന്ന സ്വേച്ഛാധിപത്യ ഭരണത്തെയും, പാർലിമെന്റുകളിൽ പരമാവധി തുറന്നു കാട്ടുന്നതിനും തീരുമാനമെടുത്തു.
ഐഒസി ഗ്ലോബൽ ചെയർമാൻ ഡോ.സാം പിട്രോഡ മുഖ്യ പ്രഭാഷണം നടത്തി. അനുരാ മത്തായി, ഡോ. ആതിര കൃഷ്ണ എന്നിവർ കോർഡിനേറ്റേഴ്‌സായിരുന്നു. ഗുൽമിന്ദർ റാന്തവ, മായങ്ക് ജെയിൻ,ബോബിൻ ഫിലിഫ് , വിക്രം, സുധാകർ ഗൗഡ, രാകേഷ് കുമാർ,ഡോ.ജെ രത്‌നകുമാർ, ഖാൻ, വീരേന്ദ്ര വശിഷ്ട്,അമിത് വാങ്കഡെ, അജിത് മുതയിൽ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖരായ നിരവധി നേതാക്കൾ സംസാരിച്ചു.
ഇന്നലെ നടന്ന യോഗ തീരുമാനത്തിന്റെ ഭാഗമായി യു കെ യിലുള്ള ഐഒസി പ്രവർത്തകർ ലണ്ടൻ പാർലിമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിൽ ഇന്ന് (ഞായറാഴ്ച) സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധ യോഗത്തിന് യുകെയിലെ ഐഒസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, ഗുൽമിന്തർ റാന്തവ, സുജു ഡാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകും.
ഇന്ന് നടക്കുന്ന പ്രതിഷേധ യോഗത്തിൽ യുകെയിലെ മുഴുവൻ കോൺഗ്രസ് അനുഭാവികളെയും, ജനാധിപത്യ, മതേതരത്വ വിശ്വാസികളെയും ക്ഷണിച്ചു കൊള്ളുന്നതായും, ഉച്ചക്ക് കൃത്യം 2 മണിക്ക് മുൻപായി ലണ്ടൻ പാർലിമെന്റ് സ്‌ക്വയറിൽ ഗാന്ധി പ്രതിമക്ക് സമീപം എത്തി ചേരണമെന്നും ഐഒസി യുകെ വൈസ് പ്രസിഡന്റ് ഗുർമിന്ദർ റാന്തവ അഭ്യർത്ഥിച്ചു.
ഇന്ന് ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയുടെ നേതൃത്വത്തിൽ ചേർന്ന ഐഒസിയുടെ ഓൺലൈൻ നേതൃയോഗത്തിലാണ് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയത്. നേതൃയോഗത്തിന്റെ തീരുമാന പ്രകാരം വിവിധ രാജ്യങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്തും.
click on malayalam character to switch languages