1 GBP = 113.59
breaking news

പാക് സൈന്യത്തിന്റെ ശ്രമം അടുത്ത തിരഞ്ഞെടുപ്പിൽ തന്നെ തോല്പിക്കാൻ; വിമർശനവുമായി ഇമ്രാൻ ഖാൻ

പാക് സൈന്യത്തിന്റെ ശ്രമം അടുത്ത തിരഞ്ഞെടുപ്പിൽ തന്നെ തോല്പിക്കാൻ; വിമർശനവുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ നിന്ന് തന്റെ പാർട്ടിയെ തടയാനാണ് പാക് സൈന്യം ശ്രമിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) പ്രസിഡന്റുമായ ഇംറാൻ ഖാൻ. ലാഹോറിലെ വസതിയിൽ കനത്ത സുരക്ഷ അകമ്പടികളോടെ ബ്ലൂംബർഗിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇംറാൻ ഖാൻ.

വോട്ടെടുപ്പിന് മുമ്പ് തന്റെ പാർട്ടിയെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി അനുയായികളെ അറസ്റ്റ് ചെയ്യാനും സർക്കാരിനും സൈന്യത്തിനും നീക്കമുണ്ടെന്നും ഇംറാൻ ഖാൻ അവകാശ​പ്പെട്ടു. തന്റെ അറസ്റ്റിനെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധം സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. ഇത് സർക്കാർ നടത്തുന്ന നാടകമാണെന്നും ഇംറാൻ ആരോപിച്ചു. 

പി.ടി.ഐ തെരഞ്ഞെടുപ്പുകളിൽ വിജയിക്കില്ലെന്ന തോന്നലുണ്ടാക്കുകയാണ് ലക്ഷ്യം. അത് ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും അവർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്നും ഇംറാൻ അവകാശപ്പെട്ടു. അതേസമയം, ഇംറാന്റെ ​പരാമർശങ്ങളോട് പ്രതികരിക്കാൻ സർക്കാർ, സൈനിക വൃത്തങ്ങൾ വിസമ്മതിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more