1 GBP = 113.31
breaking news

പ്രകൃതി ദുരന്തങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും സഹായഹസ്തവുമായെത്തുന്നവരെ ആദരിക്കുന്നതിനായി പുതിയ ബ്രിട്ടീഷ് മെഡൽ

പ്രകൃതി ദുരന്തങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും സഹായഹസ്തവുമായെത്തുന്നവരെ ആദരിക്കുന്നതിനായി പുതിയ ബ്രിട്ടീഷ് മെഡൽ

ലണ്ടൻ: ഭൂകമ്പവും വെള്ളപ്പൊക്കവും പോലുള്ള വലിയ പ്രകൃതി ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും പ്രതികരിച്ച ആളുകളെ ആദരിക്കുന്നതിനായി ഒരു പുതിയ ബ്രിട്ടീഷ് മെഡൽ ആരംഭിക്കുന്നു.

ചാൾസ് രാജാവ് അംഗീകരിച്ച, ഹ്യുമാനിറ്റേറിയൻ മെഡൽ, ചാരിറ്റികൾ, സേവന പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ അടിയന്തര പ്രവർത്തകരുടെയും ദുരിതാശ്വാസ ടീമുകളുടെയും ശ്രമങ്ങളെ അംഗീകരിക്കും. വിദേശത്തും യുകെയിലും അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹീറോകളെ ആദരിക്കുന്നതിനായാണ് മെഡൽ ഏർപ്പെടുത്തുന്നത്.

പ്രകൃതി ദുരന്തങ്ങളാകാം, മാത്രമല്ല യുദ്ധമേഖലകളും പകർച്ചവ്യാധികളും ആകാം. സൈനിക, സിവിലിയൻ ബഹുമതികൾക്കൊപ്പം, സുനാമി, ചുഴലിക്കാറ്റുകൾ, വലിയ വ്യാവസായിക അപകടങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏറ്റവും ഗുരുതരമായ ദുരന്തങ്ങളിൽ പ്രവർത്തിക്കുന്നവർ ഹ്യൂമനിറ്ററേനിയൻ മെഡൽ പരിഗണനയിലെത്തും. പശ്ചിമാഫ്രിക്കയിലെ എബോളയെ നേരിടാനുള്ള ശ്രമങ്ങൾ പോലുള്ള ആരോഗ്യ പ്രതിസന്ധിയോടുള്ള സുസ്ഥിരമായ പ്രതികരണത്തിനും മെഡൽ നൽകും.

യുകെ സർക്കാരിന് വേണ്ടി സഹായം നൽകുന്നവർക്കായിരിക്കും ഹ്യുമാനിറ്റേറിയൻ മെഡലിനുള്ള യോഗ്യത, എന്നാൽ ഇത് ബ്രിട്ടീഷ് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് കാബിനറ്റ് ഓഫീസ് പറയുന്നു. ഒരു വശത്ത് രാജാവിന്റെ ചിത്രവും മറുവശത്ത് “മാനുഷിക സേവനത്തിനായി” എന്ന വാക്കുകളും ഉള്ള തരത്തിലാണ് മെഡൽ രൂപകൽപന ചെയ്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more