1 GBP = 113.59
breaking news

ഹമാസ് മോചിപ്പിച്ച തായ് ​പൗരന്മാർ നാളെ മടങ്ങും

ഹമാസ് മോചിപ്പിച്ച തായ് ​പൗരന്മാർ നാളെ മടങ്ങും

തെൽഅവീവ്: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിനിടെ ഹമാസ് അപ്രതീക്ഷിതമായി വിട്ടയച്ച 10 തായ്‌ലൻഡുകാർ നാളെ നാടണയും. ഇവരുൾപ്പെടെ 24 ബന്ദികളാണ് വെള്ളിയാഴ്ച മോചിപ്പിക്കപ്പെട്ടത്. തങ്ങളുടെ പൗരന്മാർ 48 മണിക്കൂർ ആശുപത്രിവാസത്തിന് ശേഷം തായ്‌ലൻഡിലേക്ക് മടങ്ങുമെന്ന് മന്ത്രാലയം അറിയിച്ചു. 

ഇവർക്ക് പുറമേ 20 തായ് പൗരന്മാർ കൂടി ഗസ്സയിൽ തടവിലാണെന്ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മോചിപ്പിക്കപ്പെട്ടവരിൽ ഒരു തായ് സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ ഫോട്ടോ മന്ത്രാലയം പുറത്തുവിട്ടു. ഖത്തർ, ഇസ്രായേൽ, ഈജിപ്ത്, ഇറാൻ, മലേഷ്യ, റെഡ് ക്രോസ് കമ്മിറ്റി എന്നിവർക്കും മോചന ശ്രമത്തിൽ പങ്കാളികളായ മറ്റുള്ളവർക്കും തായ്‍ലൻഡ് നന്ദി പറഞ്ഞു. 

അതിനിടെ, ഗസ്സയിൽ കുടുങ്ങിയ 105 റഷ്യൻ പൗരന്മാരെ കൂടി ഒഴിപ്പിച്ചു. 55 കുട്ടികൾ ഉൾപ്പെടെ 105 പേരെയാണ് ഇന്നലെ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവന്നതെന്ന് റഷ്യ അറിയിച്ചു. കഴിഞ്ഞ ദിവസം 103 പേരെ നാട്ടിലെത്തിച്ചിരുന്നു. 360ലധികം കുട്ടികൾ ഉൾപ്പെടെ 760 പേരെ ഇതുവരെ റഷ്യയിലേക്ക് തിരികെ കൊണ്ടുവന്നതായി മന്ത്രാലയം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more