1 GBP = 113.59
breaking news

ചന്ദ്രയാൻ-3ന്റെ വിജയം ആനിമേറ്റഡ് ഡൂഡിലുമായി ആഘോഷിച്ച് ഗൂഗിൾ

ചന്ദ്രയാൻ-3ന്റെ വിജയം ആനിമേറ്റഡ് ഡൂഡിലുമായി ആഘോഷിച്ച് ഗൂഗിൾ

ചന്ദ്രയാൻ-3ന്റെ വിക്ഷേപണ സമയം മുതൽ ചന്ദ്രനിൽ ഇറങ്ങുന്നതുവരെയുള്ള നിമിഷങ്ങൾ പങ്കുവെച്ച് ഗൂഗിൾ ഡൂഡിൽ. ഇതിനായി ഒരു സമർപ്പിത വെബ്‌പേജും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. രാജ്യം ചന്ദ്രയാന്റെ ചരിത്രമൂഹൂർത്തത്തെ ഉറ്റുനോക്കിയപ്പോൾ ഗൂഗിൾ ആ മഹനീയ മുഹൂർത്തത്തിന് ആദരമർപ്പിച്ചാണ് ടച്ച് ഡൗൺ യാത്രയെ ആനിമേറ്റഡ് ഗൂഗിൾ ഡൂഡിലൂടെ അവതരിപ്പിച്ചത്.

ആനിമേറ്റഡ് ഡൂഡിൽ വിക്രം ലാൻഡർ ചന്ദ്രനെ തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുകയും ഒടുവിൽ അതിന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുകയും ചെയ്യുന്നു. റോവർ പ്രഗ്യാൻ അതിൽ നിന്ന് പുറത്തുവന്ന് ചന്ദ്രന്റെ ഉപരിതലം പര്യവേഷണം ചെയ്യാൻ തുടങ്ങുന്നു. ഈ നേട്ടത്തിൽ ചന്ദ്രൻ ആഹ്ലാദിക്കുന്നതും ഭൂമിയിലെ ജനങ്ങൾ അതിൽ പങ്കുചേരുന്നതായും ദൃശ്യങ്ങളിൽ കാണാം. ഈ ചരിത്ര നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയ്ക്ക് ലഭിക്കുന്ന അഭിനന്ദന സന്ദേശങ്ങളെയും ഡൂഡിൽ പ്രതിനിധീകരിക്കുന്നുണ്ട്.

ചന്ദ്രന്റെ ദക്ഷിണധ്രുവം ബഹിരാകാശ പര്യവേഷകർക്ക് ഏറെ താൽപ്പര്യമുള്ളതാവാൻ കാരണം എന്താണെന്നും പേജിൽ വിശദീകരിക്കുന്നുണ്ട്. ‘നിഴൽ ഗർത്തങ്ങൾക്കുള്ളിൽ ഐസ് നിക്ഷേപം ഉണ്ടാവാൻ ഇടയുണ്ടെന്ന പ്രവചനം സത്യമാണെന്ന് ചന്ദ്രയാൻ-3 സ്ഥിരീകരിച്ചു! ഭാവിയിലെ ബഹിരാകാശയാത്രികർക്ക് വായു, ജലം, ഹൈഡ്രജൻ റോക്കറ്റ് ഇന്ധനം എന്നിങ്ങനെയുള്ള നിർണായക വിഭവങ്ങളുടെ സാധ്യത ഈ ഐസ് വാഗ്ദാനം ചെയ്യുന്നു,”-ഗൂഗിൾ പേജിൽ എഴുതി.

വ്യാഴാഴ്ച രാവിലെ എക്‌സിൽ (മുൻപ് ട്വിറ്റർ) ഐ.എസ്.ആർ.ഒയുടെ പോസ്റ്റിൽ, “ചന്ദ്രയാൻ -3 റോവർ ചന്ദ്രനു വേണ്ടി നിർമിച്ചതാണെന്നും ഇതിനോടകം തന്നെ ലാൻഡറിൽ നിന്ന് റോവർ താഴേക്ക് ഇറങ്ങിയതായും ഇന്ത്യ ചന്ദ്രനിൽ പര്യവേഷണം തുടങ്ങിയതായും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more