1 GBP = 113.59
breaking news

ഗസ്സയിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു

ഗസ്സയിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു

ഗസ്സ: ഗസ്സയിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. നെറ്റ്ബ്ലോക്കിനെ ഉദ്ധരിച്ച് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിയൽ ടൈം ഡാറ്റ പ്രകാരം ഗസ്സയിലെ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചതായി നെറ്റ്ബ്ലോക്ക്സ് ട്വിറ്ററിലൂടെ അറിയിച്ചു.

ഗസ്സയിൽ ക്രമേണ ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് പ്രദേശത്തുള്ള മാധ്യമപ്രവർത്തകർ അറിയിച്ചു. ജേണലിസ്റ്റുകൾക്കും സമൂഹമാധ്യമ ഉപയോക്താക്കൾക്കും വൈ-ഫൈ ഉപയോഗിച്ച് ഇന്റർനെറ്റ് കണക്ട് ചെയ്യാൻ സാധിച്ചു. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഗസ്സാനിവസികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇപ്പോൾ ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ വാർത്തവിനിമയ സംവിധാനങ്ങളുടെ അഭാവം ഗസ്സയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് യു.എൻ അറിയിച്ചിരുന്നു. ഇത് ഗസ്സയിലെ നിലവിലെ യാഥാർഥ്യം പുറംലോകത്തെത്തിക്കാൻ തടസ്സമാകുന്നുണ്ട്. ഗസ്സയിലെ ജനങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുറത്ത് വന്നതെന്നും യു.എൻ വ്യക്തമാക്കിയിരുന്നു. വാർത്തവിനിമയ സംവിധാനങ്ങൾ നിലച്ചത് മൂലം ജനങ്ങൾക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി യു.എൻ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ലഭിക്കുന്നില്ലെന്ന് ഏജൻസി അറിയിച്ചിരുന്നു.

ഒക്ടോബർ 27 മുതലാണ് ഗസ്സയുമായുള്ള ബന്ധം നഷ്ടമായത്. ലാൻഡ്ലൈൻ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നും യു.എൻ അറിയിച്ചിരുന്നു.
അതേസമയം, യു.എൻ സുരക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും. ഗസ്സയിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് യു.എൻ സുരക്ഷാസമിതിയിൽ കൊണ്ടു വന്ന പ്രമേയങ്ങളൊന്നും പാസായിരുന്നില്ല. സമ്പൂർണ്ണ വെടിനിർത്തലോ താൽക്കാലിക വെടിനിർത്തലോ ലക്ഷ്യമിട്ട് നാല് പ്രമേയങ്ങളാണ് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more