1 GBP = 113.59
breaking news

വെടിനിർത്തില്ലെന്ന് നെതന്യാഹു; ഗസ്സയിൽ മരണം 8306 ആയി

വെടിനിർത്തില്ലെന്ന് നെതന്യാഹു; ഗസ്സയിൽ മരണം 8306 ആയി

ഗസ്സ സിറ്റി: ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വെടിനിർത്തൽ പരിഗണനയിലില്ലെന്നും അത് തീവ്രവാദത്തിന് കീഴടങ്ങലാണെന്നും നെതന്യാഹു പറഞ്ഞു. ഇടതടവില്ലാതെ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണം 8306 ആയി. കൊല്ലപ്പെട്ടവരിൽ 3400 കുഞ്ഞുങ്ങളുണ്ടെന്ന് ഗസ്സ അധികൃതർ പറഞ്ഞു. ഗസ്സ സിറ്റിയിലേക്ക് ഇസ്രായേൽ സൈന്യം കൂടുതൽ അടുക്കുകയാണ്. തെക്കൻ നഗരമായ ഖാൻ യൂനിസിലും കനത്ത ആക്രമണം തുടരുകയാണ്.

ജ​ന​ങ്ങ​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടുകൊണ്ടാണ് ഇസ്രായേൽ സൈന്യത്തിന്‍റെ അധിനിവേശം. തി​ങ്ക​ളാ​ഴ്ച പ​ക​ൽ ഗ​സ്സ സി​റ്റി​ക്കു പു​റ​ത്ത്, വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് തെ​ക്കോ​ട്ടു​ള്ള പ്ര​ധാ​ന റോ​ഡി​ൽ ഇ​സ്രാ​യേ​ലി സാ​യു​ധ വാ​ഹ​ന​ങ്ങ​ൾ എ​ത്തി സി​വി​ലി​യ​ൻ വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യി ബി.​ബി.​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നും ഉ​ട​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്നും ഗ​സ്സ സി​റ്റി നി​വാ​സി​ക​ൾ​ക്ക് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ ഫോ​ൺ മു​ന്ന​റി​യി​പ്പു​മു​ണ്ടാ​യി​രു​ന്നു.

ഹമാസിന്‍റെ തുരങ്കങ്ങൾ തകർക്കുന്നതിന് വേണ്ടി ശക്തിയേറിയ ബോംബുകളാണ് ഇസ്രായേൽ പ്രയോഗിക്കുന്നത്. ഗസ്സ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രിക്ക് സമീപമുണ്ടായ മിസൈലാക്രമണം കനത്ത ആശങ്കയുയർത്തി.

ഇന്നലെ ഗ​സ്സ സി​റ്റി​ക്കു​പു​റ​ത്ത് ഫ​ല​സ്തീ​ൻ പോ​രാ​ളി​ക​ളും ഇ​സ്രാ​യേ​ൽ ​സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​താ​യി അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗ​സ്സ സി​റ്റി ഒ​ഴി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ ഷെ​ല്ലി​ങ് ന​ട​ത്തു​ക​യാ​ണ് ഇ​സ്രാ​​യേ​ൽ ടാ​ങ്കു​ക​ൾ. ഇ​വി​ടെ നി​ന്നും പു​റ​ത്തേ​ക്കു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ ടാ​ങ്കു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more