1 GBP = 113.31
breaking news

ഗാസയിൽ വെടിനിറുത്തലിന് ശ്രമിക്കേണ്ടതില്ലെന്ന തീരുമാനം; ലേബർ പാർട്ടിയിൽ നിന്ന് 11 കൗൺസിലർമാർ രാജി വച്ചു

ഗാസയിൽ വെടിനിറുത്തലിന് ശ്രമിക്കേണ്ടതില്ലെന്ന തീരുമാനം; ലേബർ പാർട്ടിയിൽ നിന്ന് 11 കൗൺസിലർമാർ രാജി വച്ചു

ലണ്ടൻ: ബേൺലി കൗൺസിലിന്റെ നേതാവും മറ്റ് 10 കൗൺസിലർമാരും ഗാസയിൽ വെടിനിർത്തലിന് ശ്രമിക്കേണ്ടതില്ലെന്ന സർ കെയർ സ്റ്റാർമറുടെ തീരുമാനത്തെത്തുടർന്ന് ലേബർ പാർട്ടിയിൽ നിന്ന് രാജി വച്ചു.

10 വർഷമായി പാർട്ടിയിൽ തുടരുന്ന അഫ്രാസിയാബ് അൻവർ, ലേബർ പാർട്ടി വിടുന്നത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്ന് പറഞ്ഞു. വ്യാഴാഴ്ച സർ കെയർ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടവരിൽ അദ്ദേഹവും ഉൾപ്പെടുന്നു.

വെള്ളിയാഴ്ച വടക്ക് കിഴക്കൻ മേഖലയിലെ ഒരു പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശങ്ങൾ ഉദ്ധരിച്ച്, പാർട്ടിയുടെ അടിത്തട്ടിലുള്ളവരുടെ ശബ്ദം നേതൃത്വം കണക്കിലെടുക്കുന്നില്ലെന്ന് രാജി വച്ച കൗൺസിലർമാർ സൂചിപ്പിച്ചു.

അതേസമയം ലേബർ പാർട്ടിയിലെ ആഭ്യന്തര സമ്മർദ്ദത്തിന് വിധേയനായ സർ കെയർ, പാർട്ടി അംഗങ്ങളുടെ വ്യക്തിഗത താത്പര്യങ്ങളിൽ അല്ല, ഗാസയിലെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ മാനുഷിക സഹായവും വൈദ്യചികിത്സയും ഗാസയിലെ ജനങ്ങൾക്ക് എത്താൻ വെടിനിറുത്തൽ ആവശ്യമാണെന്ന യുകെ സർക്കാരിന്റെ നിലപാടിനെ ലേബർ പിന്തുണച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more