1 GBP = 113.59
breaking news

ജി 20 ഉച്ചകോടിഒൻപത് പത്ത് തീയതികളിൽ; ബൈഡൻ വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും

ജി 20 ഉച്ചകോടിഒൻപത് പത്ത് തീയതികളിൽ; ബൈഡൻ വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും

വാഷിങ്ടൺ: ന്യൂഡൽഹിയിൽ ഈ മാസം ഒമ്പതിനും പത്തിനും നടക്കുന്ന ജി20 ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴിന് വ്യാഴാഴ്ച ഇന്ത്യയിലെത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. യുക്രയ്ൻ യുദ്ധമടക്കം ആഗോള വിഷയങ്ങളിൽ അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തും.

ഇന്ത്യ, അമേരിക്ക, കാനഡ, റഷ്യ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവ ഉൾപ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും കൂടിച്ചേർന്നതാണ് ജി20 കൂട്ടായ്മ. സെപ്റ്റംബർ എട്ടിനാണ് മോദിയുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുക. 

ഉച്ചകോടിയിൽ ഊർജ പരിവർത്തനം, കാലാവസ്ഥാ വ്യതിയാനം, പരിഹാരമാർഗങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. ലോകബാങ്ക് ഉൾപ്പെടെയുള്ള ബഹുമുഖ വികസന ബാങ്കുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതും അനുബന്ധ സാമ്പത്തിക വിഷയങ്ങളും ഉച്ചകോടി അവലോകനം ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more