1 GBP = 113.59
breaking news

കോവിഡ് പരിശോധന നെഗറ്റീവ്; ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ പ​ങ്കെടുക്കും; നാളെ ഇന്ത്യയിലെത്തും

കോവിഡ് പരിശോധന നെഗറ്റീവ്; ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ പ​ങ്കെടുക്കും; നാളെ ഇന്ത്യയിലെത്തും

വാഷിംഗ്ടൺ: ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ പ​ങ്കെടുക്കുമെന്ന് ഉറപ്പിച്ച് അമേരിക്ക. ബൈഡ​െൻറ കോവിഡ് പരിശോധന ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് അണിഞ്ഞ് പങ്കെടുക്കാനാണ് തീരുമാനം. ഇതിനിടെ, യുക്രെയിൻ വിഷയത്തിൽ സമവായത്തിന് സാധ്യതയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നൈജീരിയൻ പ്രസിഡൻറ് ഉച്ചകോടിക്കായി ഡൽഹിയിലെത്തിച്ചേർന്നിട്ടുണ്ട്.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിക്കുന്നത്. 72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആ​ഗസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കോവിഡ് പോസിറ്റീവായിരുന്നു.

യു.എസി​െൻറ പ്രഥമ വനിത കോവിഡ് പൊസിറ്റീവായെന്നും ഡെലവെറിലെ റെഹോബോത്ത് ബീച്ചിലെ വസതിയിൽ അവർ തുടരുമെന്നുമാണ് ജിൽ ബൈഡ​െൻറ കമ്യൂണിക്കേഷൻ ഡയറക്ടർ എലിസബത്ത് അലക്സാണ്ടർ മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഡെലവെറിൽനിന്ന് ബൈഡൻ തനിച്ചാണ് യാത്ര തിരിച്ചത്. പ്രസിഡൻറ് ജോ ബൈഡനും കോവിഡ് പരിശോധന നടത്തിയെന്നും ഫലം നെ​ഗറ്റീവാണെന്നും ഈ ആഴ്ച കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും രോ​ഗ ലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ ഏഴിനാണ് ജോ ബൈഡൻ ഇന്ത്യയിലെത്തുക. സെപ്റ്റംബർ ഒമ്പത്, 10 തീയ്യതികളിലാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുക. ഇതിന് മുന്നോടിയായി സെ്പറ്റംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചർച്ചയിലും ബൈഡൻ പങ്കെടുക്കും. ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ശേഷം സെപ്തംബർ 10ന് വിയറ്റ്നാമിലെ ഹനോയിയിലേക്ക് ബൈഡൻ യാത്ര ചെയ്യുമെന്ന് യുഎസ് പ്രസിഡന്റി​െൻറ ഷെഡ്യൂൾ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more