1 GBP = 104.23
breaking news

ജിമ്മി പുളിക്കക്കുന്നേൽ അച്ചന്റെ മാതാവ് മറിയക്കുട്ടി നിര്യാതയായി…

ജിമ്മി പുളിക്കക്കുന്നേൽ അച്ചന്റെ മാതാവ് മറിയക്കുട്ടി നിര്യാതയായി…
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുർബ്ബാന കേന്ദ്രങ്ങളായ ഹെറഫോർഡ്, അബരീസ് വിത്ത് എന്നിവിടങ്ങളിലെ പ്രീസ്റ്റ് ഇൻചാര്ജും, ബ്രക്കൻ സെന്റ് മൈക്കിൾ ആർ സി ദേവാലയത്തിലെ പാരിഷ് പ്രീസ്റ്റും, കാർഡിഫ് യൂണിവേഴ്സിറ്റിയിൽ ഫാമിലി സൈക്കോതെറാപ്പി വിദ്യാർത്ഥിയും എം സീ ബി എസ് സഭാംഗവും ആയ ഫാ.ജിമ്മി പുളിക്കക്കുന്നേലിന്റെ മാതാവ് മറിയക്കുട്ടി സെബാസ്ററ്യൻ നിര്യാതയായി. പരേതക്ക് 75 വയസ്സ് പ്രായം ഉണ്ടായിരുന്നു. മറിയക്കുട്ടി  ഈരാറ്റുപേട്ട മണിയംകുളം കളപ്പുരക്കൽ കുടുംബാംഗമാണ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് പൂഞ്ഞാർ കുന്നോന്നിയിൽ നിന്ന്  കോഴിക്കോട്, തിരുവമ്പാടി പഞ്ചായത്തിൽ കർഷകരായി കുടിയേറിയ പുളിക്കക്കുന്നേൽ ദേവസ്യ ആണ് പരേതയുടെ ഭർത്താവ്. തിരുവമ്പാടി ചവലപ്പാറയിലാണ് കുടുംബം താമസിച്ചു വരുന്നത്.
ജിമ്മി അച്ചൻ, സിസ്റ്റർ ലിൻസി മരിയ എഫ് സി സി ( പൊന്നാനി സ്‌കൂൾ അദ്ധ്യാപിക) എന്നിവരടക്കം ഒമ്പതു മക്കളാണ് പരേതക്കുള്ളത്. ഔസേപ്പച്ചൻ, തങ്കച്ചൻ, ജോയിച്ചൻ,  ജാൻസി,മോളി,മിൻസി,സുജാമോൾ (ഇറ്റലി) എന്നിവരാണ് ഇതര മക്കൾ.
ലില്ലി പൈമ്പിള്ളിൽ,റിൻസി(കൂമ്പാറ), റോസി കൂമുള്ളിൽ            (മാള), ആൻറ്റോ(ഒല്ലൂർ), ഷാജു(കല്ലുരുട്ടി), ചാച്ചപ്പൻ( ഇറ്റലി) എന്നിവർ മരുമക്കളാണ്.
ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്, താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, വികാരി ജനറാൾ ഫാ.മാത്യു ചൂരപൊയികയിൽ, ലെസ്റ്റർ സീറോ മലബാർ ചാപ്ലയിൻ ഫാ.ജോർജ്ജ് ചേലക്കൽ, ഫാ.ജോസ് അന്ത്യാംകുളം, എം സി ബി എസ് സന്യാസ സമൂഹം,  താമരശ്ശേരി രൂപത വിശ്വാസി കൂട്ടായ്‌മ, തിരുവമ്പാടി- കൂടരഞ്ഞി സംഗമങ്ങൾ എന്നിവർ തങ്ങളുടെ അഗാധമായ ദുംഖവും, അനുശോചനവും ജിമ്മി അച്ചനെ അറിയിക്കുകയും, പ്രാർത്ഥനകൾ നേരുകയും ചെയ്തു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ഇടവകാംഗമായ മറിയക്കുട്ടിയുടെ അന്ത്യോപചാര ശുശ്രുഷകൾ തിരുവമ്പാടി ചവലപ്പാറയിലുള്ള സ്വഭവനത്തിൽ ജൂൺ 5 നു ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും. തുടർന്ന് തിരുവമ്പാടി പള്ളിയിൽ വിശുദ്ധ കുർബ്ബാനക്ക് ശേഷം കുടുംബ കല്ലറയിൽ സംസ്കാരം നടത്തുന്നതാണ്.
ജിമ്മി അച്ചൻ രാവിലെ നാട്ടിലേക്ക് തിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more