ബാസിൽഡൺ: കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദനയെത്തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ച ബാസിൽഡണിനടുത്ത് ക്ലാക്ടൻ ഓൺ സീ മലയാളിയായ കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത ചെങ്ങളം സ്വദേശി ബിനോയ് തോമസ് വിട പറഞ്ഞു. നാൽപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. പ്രിയ പത്നി രഞ്ജിയേയും മൂന്ന് പിഞ്ചു മക്കളെയും തനിച്ചാക്കിയാണ് ബിനോയ് നിത്യതയിലേക്ക് യാത്രയായത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കടുത്ത നെഞ്ചുവേദനയെടുത്ത് പിടയുന്ന ബിനോയിയെയാണ് ഉറക്കത്തിൽ നിന്നെഴുന്നേറ്റ രഞ്ജി കാണുന്നത്. വേഗത്തിൽ സിപിആർ നൽകുകയും പാരാമെഡിക്‌സിന്റെ സഹായം തേടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് അതിവേഗം ബസില്‍ഡണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് ഒരിക്കലും ബിനോയ് ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സി ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകളില്‍ എന്താണ് ബിനോയിക്ക് സംഭിച്ചതു എന്ന് കണ്ടെത്താന്‍ വൈദ്യ സംഘത്തിന് കഴിഞ്ഞതുുമില്ല. തുടര്‍ന്ന് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വെനിറ്റിലേറ്റര്‍ സഹായത്തോടെയാണ് ബിനോയിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡോക്ടര്‍മാര്‍ ബിനോയിയുടെ ജീവന്‍ തിരികെ പിടിക്കാന്‍ ശ്രമിക്കുക ആയിരുന്നെകിലും ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുക ആയിരുന്നു. ഇതിനിടയില്‍ ബിനോയിയുടെ അവയവങ്ങള്‍ നാല് പേരുടെ ജീവിതങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്കാന്‍ ഉപയോഗിക്കാമെന്ന ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചു.
ബാസില്ഡണ് അടുത്ത ക്ലാക്ടന്‍ ഓണ്‍ സീ എന്ന സ്ഥലത്താണ് ബിനോയിയുയും കുടുംബവും രണ്ടു വര്ഷം മുന്‍പ് എത്തിയത്. പ്രദേശത്തെ ഒരു കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് വിസ കരസ്ഥമാക്കി ജോലിക്കു എത്തുകയായിരുന്നു ബിനോയിയുടെ പത്‌നി. കരിയിലക്കുളം കുടുംബാംഗമായ ബിനോയ് തോമസ് മേരി ദമ്പതികളുടെ മകനാണ്.ഏക സഹോദരന്‍ ബെന്നിച്ചന്‍ ലണ്ടന് അടുത്ത് ചെംസ്‌ഫോര്‍ഡിലും സഹോദരി ബിന്‍സി കുവൈറ്റിലുമാണ് ജോലി ചെയ്യുന്നത്. പത്ത് വയസുകാരിയായ മിയ, എട്ട് വയസുകാരന്‍ ആരോണ്‍, നാല് വയസുകാരന്‍ ഇവാന്‍ എന്നിവര്‍ ബിനോയുടെ മക്കളാണ്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ബിനോയ് തോമസിന്റെ വേര്‍പാടില്‍ യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്‌റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്ജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ….
click on malayalam character to switch languages