1 GBP = 106.76
breaking news

അജോ ജോസഫിന് നാളെ വെയിൽസിൽ വെച്ച് വിടവാങ്ങൽ നൽകും.

അജോ ജോസഫിന് നാളെ വെയിൽസിൽ വെച്ച് വിടവാങ്ങൽ നൽകും.

അകാലത്തിൽ നമ്മെ വിട്ട് പോയ അജോ ജോസഫ് യു കെ യുടെ മണ്ണിൽനിന്നും വിടവാങ്ങാൻ ഒരുങ്ങുകയാണ്. നാളെയുടെ സ്വപ്‌നങ്ങൾ ബാക്കിയാക്കി നമ്മെവിട്ടു പിരിയുമ്പോൾ അവസാന യാത്ര പറയുവാൻ ഉഴവൂർ സംഗമം കൂട്ടായ്മ ഒരു ദിവസം ഒരുക്കിയിരിക്കുകയാണ്. നാളെ ഞായറഴ്ച്ച ഒരു മണി മുതൽ മൂന്നുമണിവരെ പൊതുദർശനവും തുടർന്ന് വിശുദ്ധ കുർബാനയും വെയിൽസിൽ റെക്സ് ഹാം സെൻ്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും.

കഴിഞ്ഞ വർഷത്തെ ഉഴവൂർ സംഗമത്തിന്റെ സജീവ സാന്നിധ്യമായിരുന്ന അജോ നമ്മെ വിട്ടുപോയി എന്ന സത്യത്തെ ഉൾക്കൊണ്ട് കുടുംബാംഗങ്ങളും , സുഹൃത്തുക്കളും , നാട്ടുകാരും , സഹപ്രവത്തകരും ഒത്തുചേർന്ന് പ്രിയ അജോയെ യാത്ര ആക്കുകയാണ്‌ .

പള്ളിയുടെ പോസ്റ്റ്കോട് LL111RB. Additional Car Park Address- Island Green Retail Park, Werxham LL137LW അല്ലെങ്കിൽ Waterworld Car Park , Chester St, LL138BG.
ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more