1 GBP = 104.66
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ വൈസ് പ്രസിഡന്റ് ബെറ്റി തോമസിന്റെ മാതാവ് നിര്യാതയായി

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ വൈസ് പ്രസിഡന്റ് ബെറ്റി തോമസിന്റെ മാതാവ് നിര്യാതയായി

യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ വൈസ് പ്രസിഡന്റ് ബെറ്റി തോമസിന്റെ മാതാവ് അമ്മിണി സഖറിയ നാട്ടിൽ നിര്യാതയായി. 77 വയസ്സായിരുന്നു പ്രായം. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.

കോട്ടയം പരിപ്പിൽ പുളിക്കപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 17/04 /24 ബുധനാഴ്ച്ച വൈകുന്നേരം നാലു മണിക്ക് ചെങ്ങളം സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.

ബെറ്റി തോമസിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ദേശീയ വക്താവ് എബി സെബാസ്റ്റിയൻ, ദേശീയ സമിതിയംഗം ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, സെക്രെട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാഞ്ജലികൾ.…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more